Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉറുമ്പിക്കര ഈസ്റ്റ്...

ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനി വില്ലേജ് അധികൃതർ സന്ദർശിച്ചു

text_fields
bookmark_border
ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനി വില്ലേജ് അധികൃതർ സന്ദർശിച്ചു
cancel
slug (മാധ്യമം ഇംപാക്ട്) കൊക്കയാർ: ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനിയുടെ ദുരിതമറിയാൻ വില്ലേജ് അധികൃതർ സന്ദർശനം നടത്തി. പ്രളയംമൂലം പാലവും റോഡും എല്ലാം നഷ്ടപ്പെട്ട്​ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി കോളനിയായ ഉറുമ്പിക്കര ഈസ്റ്റ് കോളനിയാണ് കൊക്കയാർ വില്ലേജ് ഓഫിസർ ബീനയുടെ നേതൃത്വത്തിൽ റവന്യൂസംഘം സന്ദർശിച്ചത്. കോളനിയിലെത്തിയ സംഘം കോളനി നിവാസികളുടെ ദുരിതങ്ങൾ അന്വേഷിച്ചറിഞ്ഞു. റോഡും പാലങ്ങളുമില്ലാതെ ദുരിതത്തിലായവരോട് ഇവരുടെ വിഷയങ്ങൾ സർക്കാറിനെ അറിയിക്കുമെന്ന്​ അറിയിച്ചു. കമ്പി വലിച്ചുകെട്ടി കുത്തൊഴുക്കുള്ള തോട് മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും അത് ഉപേക്ഷിക്കണമെന്നും സംഘം നിർദേശിച്ചു. കോളനി നിവാസികളുടെ ദുരവസ്ഥ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സന്ദർശനം. KTG w BL Urumbikara Colony Story impact വില്ലേജ് അധികൃതർ ഉറുമ്പിക്കര ഈസ്റ്റ് ആദിവാസി കോളനി സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story