Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:44 AM IST Updated On
date_range 8 Aug 2022 12:44 AM ISTജനങ്ങളെ വെല്ലുവിളിച്ച് കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
വിവിധ ഡിപ്പോകളിലായി ജില്ലയിൽ റദ്ദാക്കിയത് നൂറോളം സര്‍വിസുകൾ കോട്ടയം: ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന് ജില്ലയിൽ മൂന്നാം ദിവസവും സർവിസുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി. ഓര്‍ഡിനറി, ദീര്‍ഘദൂര സർവിസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലായി നൂറോളം സര്‍വിസുകളാണ് റദ്ദാക്കിയത്. ബസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രക്കിറങ്ങിയ ആളുകള്‍ പെരുവഴിയിലായി. ഞായറാഴ്ച കോട്ടയം ഡിപ്പോയില്‍നിന്ന് 39 ബസുകളാണ് സർവിസ് നടത്തിയത്. ജില്ലയിലെ പ്രാദേശിക മേഖലകളിലും ചേര്‍ത്തല, എറണാകുളം, കുമളി തുടങ്ങിയ ദൂരസർവിസുകളും റദ്ദാക്കി. ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് പൂഞ്ഞാര്‍, കൈപ്പള്ളി, വാഗമണ്‍, തലനാട് സര്‍വിസുകളും കോട്ടയം, ആലപ്പുഴ സര്‍വിസുകളും മുടങ്ങി. ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ഓര്‍ഡിനറി സര്‍വിസുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റദ്ദാക്കി. വൈക്കം ഡിപ്പോയില്‍നിന്ന് എറണാകുളം, ചേര്‍ത്തല, കോട്ടയം, തൊടുപുഴ തുടങ്ങിയ സര്‍വിസുകളും ദീര്‍ഘദൂര സര്‍വിസുകളും മുടങ്ങി. lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story