Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:36 AM IST Updated On
date_range 8 Aug 2022 12:36 AM ISTകക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും
text_fieldsbookmark_border
പത്തനംതിട്ട: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായ കക്കി-ആനത്തോട് ഡാമിന്‍റെ നാല് ഷട്ടർ തിങ്കളാഴ്ച തുറക്കും. സംസ്ഥാന റൂൾ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശം അനുസിച്ചാണ് നടപടി. രാവിലെ 11ന് ശേഷം ക്രമമായി ഉയര്‍ത്തി 30 ക്യുമെക്‌സ് മുതല്‍ 100 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ പരമാവധി 15 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാനദിയിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും. അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റാൻ റവന്യു അധികൃതർ നടപടി തുടങ്ങി. റിസർവോയറിന്റെ സംഭരണശേഷി 981.46 മീറ്ററാണ്. ആഗസ്റ്റ് 10 വരെ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് 975.75 മീറ്ററാണ്. ഞായറാഴ്ച പുലർച്ച ഒന്നിന് റിസര്‍വോയറിന്‍റെ ജലനിരപ്പ് 975.25 മീറ്ററില്‍ എത്തിയതിനെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story