Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.പി. ജയൻ സി.പി.ഐ...

എ.പി. ജയൻ സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി

text_fields
bookmark_border
പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ല സമ്മേളനത്തിൽ എ.പി. ജയനെ വീണ്ടും ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് ജയൻ ജില്ല സെക്രട്ടറിയാവുന്നത്. സമ്മേളനത്തിൽ 51 അംഗ ജില്ല കൗൺസിലിനെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ചുപേരെയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയിൽ 10 വനിതകളുണ്ട്. പ്രായപരിധി കണക്കിലെടുത്ത് പഴയ ജില്ല കമ്മിറ്റിയിലുണ്ടായിരുന്ന ഒമ്പതുപേരെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. താഴെ തട്ടിൽനിന്ന്​ പ്രവർത്തിച്ച്​ ഉയർന്നുവന്നയാളാണ്​ എ.പി. ജയൻ. ഇപ്പോൾ കേരള ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്​. കിസാൻസഭ ജില്ല സെക്രട്ടറിയായിരുന്നു. കിസാൻസഭ ദേശീയ കൗൺസിൽ അംഗമാണ്. സി.പി.ഐ പെരിങ്ങനാട് ബ്രാഞ്ച് സെക്രട്ടറി, പെരിങ്ങനാട് എൽ.സി സെക്രട്ടറി, അടൂർ താലൂക്ക് സെക്രട്ടറി, പത്തനംതിട്ട ജില്ല കമ്മിറ്റിയംഗം, ജില്ല സെക്രട്ടേറിയറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി ജില്ല അസി. സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടറാണ്. അടൂർ പെരിങ്ങനാട് ആലുംവിളയിൽ പരേതനായ പൊന്നപ്പന്‍റെയും നളിനിയുടെയും മകനായ ജയൻ എ.ഐ.എസ്.എഫ് കൊല്ലം ജില്ല കമ്മിറ്റിയംഗം, പത്തനംതിട്ട ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചു. പടം: PTG41 ap jayan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story