Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിഗിരിയിൽ ഒരു...

ശബരിഗിരിയിൽ ഒരു ജനറേറ്റർകൂടി കത്തിനശിച്ചു

text_fields
bookmark_border
-വെള്ളം ഒഴുക്കി കളയേണ്ട അവസ്ഥ -വൈദ്യുതി ഉൽപാദനത്തിൽ 60 മെഗാ വാട്ട് കുറയും പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഒരു ജനറേറ്റർകൂടി കത്തിനശിച്ചു. ആറാം നമ്പർ ജനറേറ്ററിന്‍റെ കോയിലാണ്​ കത്തിയത്​. ഇതോടെ വൈദ്യുതി ഉൽപാദനത്തിൽ 60 മെഗാ വാട്ട് കുറവുണ്ടാകും. നേരത്തേ നാലാം നമ്പർ ജനറേറ്റർ കത്തിയിരുന്നു. അന്നുമുതൽ 55 മെഗാവാട്ടിന്റെ ഉൽപാദനക്കുറവുണ്ട്​. ആറാം നമ്പർകൂടി കത്തിയതോടെ മൊത്തം 115 മെഗാവാട്ട് കുറയും. ലോഡ്ഷെഡിങ് വേണ്ടിവരില്ലെന്നാണ് സൂചന. തകരാർ പരിഹരിക്കാൻ മാസങ്ങളെടുക്കും. കനത്ത മഴയെത്തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെള്ളം വെറുതെ ഒഴുക്കി കളയേണ്ട അവസ്ഥയാണ്​. ശബരിഗിരിയിലെ പ്രധാന ഡാമായ കക്കി തിങ്കളാഴ്ച തുറന്നേക്കും. വൈദ്യുതി ഉൽപാദനം കുറഞ്ഞതിനാലാണ്​ ഡാം തുറക്കേണ്ടിവരുന്നത്​.​ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. തീപടരുന്നത്​ ശ്രദ്ധയിൽപെട്ട ജീവനക്കാർ അറിയിച്ചതിനെ തുടർന്ന്​ തീയണച്ചു. ഏപ്രിൽ ഒന്നിന് രാത്രിയുണ്ടായ തീപിടിത്തത്തിലാണ് നാലാം നമ്പർ ജനറേറ്റർ പ്രവർത്തനരഹിതമായത്. അതിന്‍റെ അറ്റകുറ്റപ്പണി ഇപ്പോഴും നടന്നുവരുകയാണ്​. ആകെ ആറ് ജനറേറ്ററാണുള്ളത്. കാലപ്പഴക്കം മൂലമാണ്​ ഇപ്പോൾ പ്രശ്നമുണ്ടായതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വീണ്ടും പ്രവർത്തിപ്പിക്കാനാകുമോയെന്ന്​ പറയാന്‍ സാധിക്കില്ല. ജനറേറ്റർ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story