Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതുക്കുടിയിൽ രണ്ടാം...

പുതുക്കുടിയിൽ രണ്ടാം ദിവസവും മലവെള്ളപ്പാച്ചില്‍

text_fields
bookmark_border
പുതുക്കുടിയിൽ രണ്ടാം ദിവസവും മലവെള്ളപ്പാച്ചില്‍
cancel
മൂന്നാർ: കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ പുതുക്കുടിയിൽ രണ്ടാം ദിവസവും വൻ മലവെള്ളപ്പാച്ചിൽ. ഞായറാഴ്ച രാവിലെ നാലിനും ഏഴിനുമാണ് മലയിൽനിന്ന്​ വീണ്ടും മണ്ണൊലിച്ചെത്തിയത്. രണ്ടു വീടിന്​​ കാര്യമായ നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസംതന്നെ ഇവിടെനിന്ന്​ ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. രണ്ടാം ദിവസവും മണ്ണിടിച്ചിൽ ഉണ്ടായതോടെ കുണ്ടള പുതുക്കുടിയിൽനിന്ന്​ നിരവധി തൊഴിലാളികൾ സുരക്ഷിത സ്ഥാനങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറി. അപകടസ്ഥലത്തുനിന്ന്​ തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചിരുന്ന ക്യാമ്പ് ഓഫിസിലേക്ക് പോകുന്ന വഴിയിൽ മണ്ണിടിഞ്ഞത്​ ക്യാമ്പിലേക്കുള്ള യാത്ര ദുരിതമാക്കി. ഇതോടെ, ക്യാമ്പിലേക്ക് ഭക്ഷണമടക്കം അത്യാവശ്യവസ്തുകൾ എത്തിക്കുന്നത് കൂടുതൽ ശ്രമകരമായി. ഇനിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന ആശങ്കയിൽ നിരവധി തൊഴിലാളികൾ വീടുകളിൽനിന്ന്​ വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്ത് മറ്റിടങ്ങളിലേക്ക് മാറി. കൂറ്റൻ പാറകളും ചളിയും വന്നടിഞ്ഞ മൂന്നാർ - വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കുന്ന ജോലികൾ മണ്ണിടിയുന്ന സാഹചര്യത്തിൽ നിർത്തിവെച്ചു. മേഖലയിലെ ശക്തമായ മഴയും രക്ഷാപ്രവർത്തനങ്ങൾക്ക്​ തടസ്സം സൃഷ്ടിക്കുന്നു. അപകട സാധ്യത മുന്നിൽക്കണ്ട് കുണ്ടളയിലേക്ക് പോകുന്ന വഴിയിലുള്ള എക്കോ പോയന്റിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞു. അപകട മേഖല സന്ദർശിക്കാൻ എത്തിയവരെയാണ് പൊലീസ് തടഞ്ഞത്. അഡ്വ. എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഡീൻ കുര്യാക്കോസ് എം.പിയും സ്ഥലം സന്ദർശിച്ചു. ചിത്രം 1 വീട്ടുപകരണങ്ങളുമായി മറ്റിടങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികൾ ചിത്രം 2 രണ്ടാമത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായ സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story