Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'പാടാം ആർക്കും പാടാം...

'പാടാം ആർക്കും പാടാം ഒപ്പം മിമിക്രിയും'

text_fields
bookmark_border
blurb സംഗീതപരിപാടി 15ന്​ പാമ്പാടിയിൽ കോട്ടയം: കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്‌സ് ആൻഡ്​ വർക്കേഴ്സ് അസോ. ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന്​ സംഗീതപരിപാടി പാമ്പാടിയിൽ നടത്തും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഡാലി റോയി ഉദ്ഘാടനം നിർവഹിക്കും. സവാബ് സംസ്ഥാന പ്രസിഡന്‍റ്​ സാബു ഐക്കരേത്ത് അധ്യക്ഷതവഹിക്കും. തുടർന്ന് സംഗീത-മിമിക്രി പരിപാടിയും നടക്കും. പങ്കെടുക്കുന്നവർക്കെല്ലാം പതക്കങ്ങളും നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡന്‍റ്​ സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി മധു ഡി.വായ്​പൂര്​, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ഖജാൻജി ഷാജി പഴൂർ, വനിത വിഭാഗം പ്രസിഡന്‍റ്​ ശ്രീദേവി ശ്രീകുമാർ, കോഓഡിനേറ്റർ ഹേമ ആർ.നായർ, പ്രോഗ്രാം കൺവീനർ സന്തോഷ് മല്ലപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9745953541, 8281274011, 8606123499 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. -------------------------------- 'സ്റ്റേജ് കലാകാരന്മാർക്ക് ധനസഹായം നൽകണം' കോട്ടയം: ജീവനോപാധിയായിരുന്ന സ്റ്റേജ് പ്രോഗ്രാമുകൾ സാധാരണ നിലയിലേക്ക് എത്താത്ത സാഹചര്യത്തിൽ അത്തരം കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ്​ വർക്കേഴ്സ് അസോ. ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. 2018ലെ പ്രളയവും തുടർന്ന് വന്ന കോവിഡ് മഹാമാരിയും സ്റ്റേജ് കലാകാരന്മാരുടെ ജീവിതത്തിൽ വീഴ്ത്തിയ കരിനിഴൽ മാറിയിട്ടില്ല. കോവിഡ് കാലഘട്ടത്തിൽ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽനിന്ന്​ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് രണ്ടുപ്രാവശ്യം 1000 രൂപ വീതംനൽകി സഹായിച്ചതുപോലെ വരുന്ന ഓണത്തിനും സഹായം നൽകണമെന്നാണ് ആവശ്യം. അതുപോലെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളല്ലാത്ത അർഹരായ കലാകാരന്മാർക്കുകൂടി സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ സാബു ഐക്കരേത്ത് അധ്യക്ഷതവഹിച്ചു. കാഥികൻ ഡോ. നിരണം രാജൻ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story