Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാറത്തോട് സർവിസ് സഹകരണ...

പാറത്തോട് സർവിസ് സഹകരണ ബാങ്ക് ഇടത് ഭരണസമിതി രാജിവെച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ഭൂരിപക്ഷം കുറഞ്ഞ ഇടത് സമിതി ധാർമികത പാലിച്ച് രാജിവെക്കുന്നതായി പാറത്തോട്​ സർവിസ്​ സഹകരണ ബാങ്ക്​ പ്രസിഡന്‍റ്​ കെ.ജെ. തോമസ് കട്ടക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭരണമുന്നണിയിൽ കേരള കോൺഗ്രസ് എം അംഗം ജോണിക്കുട്ടി മഠത്തിനകം രാജിവെച്ച സാഹചര്യത്തിലാണ്​ ഭരണമുന്നണിയിൽ നാലും പ്രതിപക്ഷത്ത് അഞ്ചും അംഗങ്ങളായത്​. ബാങ്ക് ഡയറക്ടർ ബോർഡിലെ മുസ്​ലിംലീഗ് അംഗം ജലാൽ പൂതക്കുഴിയുടെ പ്രവൃത്തികളാണ്​ ബാങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാക്കിയത്​. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയായ ഡയറക്ടർ ബോർഡ് അംഗം ഒളിവിൽ പോകുകയും ഉപാധികളോടെ ജാമ്യം ലഭിച്ചശേഷം ബാങ്കിലെത്തി നിരന്തരം പ്രതികാരബുദ്ധിയോടെ സഹകാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബാങ്കിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം നല്കി സഹകാരികളെയും നിക്ഷേപകരെയും അങ്കലാപ്പിലാക്കി. ഈ കാലയളവിൽ ബാങ്കിലെ ചില ജീവനക്കാർ നടത്തിയ ക്രമക്കേടുകൾ ഭരണസമിതി കണ്ടെത്തുകയും ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. അംഗബലം കൂടുതലുള്ളവരെന്ന നിലയിൽ യു.ഡി.എഫ് അംഗങ്ങളായ അഞ്ചുപേർ, ക്രമക്കേട് നടത്തിയവരെ നിരുപാധികം ജോലിക്ക് തിരികെ പ്രവേശിപ്പിക്കണമെന്ന് ബോർഡ് യോഗങ്ങളിൽ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സഹകാരികളുടെയും ബാങ്കിന്റെയും നന്മ ഉദ്ദേശിച്ച് എൽ.ഡി.എഫ് അംഗങ്ങളായ ബാങ്ക് പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, പ്രിൻസ് ജോസഫ്, കെ.പി. സുജിലൻ എന്നിവർ രാജിവെക്കാൻ തയാറായിരിക്കുന്നത്. നിലവിൽ 41 കോടി നിക്ഷേപവും 34 കോടി വായ്പയുമായി ശക്തമായ സാമ്പത്തിക അടിത്തറയുള്ള ധനകാര്യസ്ഥാപനമാണ് ബാ​ങ്കെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്വ. എൻ.ജെ. കുര്യാക്കോസ്, കെ.പി. സുജീലൻ, പ്രിൻസ് ജോസഫ് വെട്ടത്ത് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story