Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഴിഞ്ഞ...

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്ന ഇളപ്പുങ്കൽ പാലത്തെ അധികൃതർ മറന്നു

text_fields
bookmark_border
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്ന ഇളപ്പുങ്കൽ പാലത്തെ അധികൃതർ മറന്നു
cancel
ഈരാറ്റുപേട്ട: നഗരസഭയിലെ കാരക്കാട് നിവാസികൾക്കും മീനച്ചിലാറിന്‍റെ മറുകരയിലുള്ള തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും തമ്മിൽ ബന്ധപ്പെടാൻ ആകെയുള്ള മാർഗം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് കഴിഞ്ഞവർഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്നു. മന്ത്രിമാരടക്കം ഈ പ്രദേശത്തുവന്ന് പുതിയ പാലം നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അധികൃതർ അതെല്ലാം മറന്നു. മന്ത്രി മുഹമ്മദ് റിയാസിനടക്കം ജനപ്രതിനിധികൾക്ക് നാട്ടുകാരും വിദ്യാർഥികളും നിവേദനം നൽകിയിരുന്നു. ഇതൊന്നും ഫലംകണ്ടില്ല. 2000ൽ ജില്ല പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ചാണ് പാലം പണിതത്. ഇളപ്പുങ്കൽ, പാലാ നിയോജകമണ്ഡലത്തിലും കാരക്കാട്, പൂഞ്ഞാർ നിയോജക മണ്ഡലത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. കാരക്കാട് സ്കൂളിലേക്കും അടുത്തുള്ള അംഗൻവാടിയിലേക്കും പോകണമെങ്കിൽ ഇളപ്പുങ്കൽ നിവാസികളായ 200 കുട്ടികൾക്ക് ഏഴുകിലോമീറ്ററോളം സഞ്ചരിച്ച്​ സ്കൂളിൽ എത്തേണ്ട സാഹചര്യമാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്ന മൂന്നിലവ് കടപുഴ പാലത്തിന് ഫണ്ട് അനുവദിച്ചിട്ടും തകർന്ന ഇളപ്പുങ്കൽ പാലത്തോട്​ അവഗണനയിലാണ്​. വാഹനസഞ്ചാരമുള്ള പാലം വേണമെന്നത്​ 10 വർഷമായി പ്രദേശവാസികളുടെ ആവശ്യമാണ്. പടം.................... തകർന്ന ഇളപ്പുങ്കൽ നടപ്പാലം slug അധികൃതർ അറിയാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story