Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:04 AM IST Updated On
date_range 7 Aug 2022 1:04 AM ISTപാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ മറവിൽ ഒളിയജണ്ട നടപ്പാക്കരുത് -കെ.എസ്.ടി.യു
text_fieldsbookmark_border
പൊൻകുന്നം: പാഠ്യപദ്ധതി പരിഷ്കരണ മറവിൽ സർക്കാർ ഒളിയജണ്ടകൾ നടപ്പാക്കാൻ നീക്കം നടത്തിയാൽ ബദൽ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കരീം പടുകുണ്ടിൽ. കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല അധ്യാപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൽ.എസ്.എസ് തീവ്രപരിശീലന പരിപാടിയുടെ കോഓഡിനേറ്റർ അനീഷ് നാസറിന് ഉപഹാരം നൽകി. മുസ്ലിംലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് നാസർ മുണ്ടക്കയം അധ്യക്ഷതവഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന കാരുണ്യ മെഡി പ്ലസ് പദ്ധതിയുടെ വിശദീകരണവും ശിഹാബ് തങ്ങൾ അനുസ്മരണവും സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൽഖാദർ അവാർഡുകൾ സമ്മാനിച്ചു. സംസ്ഥാന ഭാരവാഹികളായ പി.കെ. അസീസ്, കല്ലൂർ മുഹമ്മദാലി, ടി.എ. നിഷാദ്, ടി.എ. അബ്ദുൽ ജബ്ബാർ, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ഐ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം മുസ്ലിയാർ, എസ്.ഇ.യു ജില്ല പ്രസിഡന്‍റ് ഷാഹുൽ ഹമീദ്, വനിത ലീഗ് ജില്ല പ്രസിഡന്‍റ് ഷഹബാനത്ത് ടീച്ചർ, വി.എം.എ റഷീദ്, തൗഫീഖ് കെ.ബഷീർ, എൻ.വൈ. ജമാൽ എന്നിവർ സംസാരിച്ചു. KTL VZR 2 K.S.T.U കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും അധ്യാപക സംഗമവും പൊൻകുന്നത്ത് മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
