Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകക്കി ഡാമിൽ ഓറഞ്ച്​...

കക്കി ഡാമിൽ ഓറഞ്ച്​ അലർട്ട്​

text_fields
bookmark_border
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഏറ്റവും വലിയ ഡാമായ കക്കിയിൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. കക്കി -ആനത്തോട് റിസര്‍വോയറിന്‍റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 10 വരെ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്ററാണ്. ജലനിരപ്പ്​ 973.75 മീറ്റര്‍ എത്തിയതിനെ തുടർന്ന്​ രണ്ട്​ ദിവസം മുമ്പ്​ ബ്ലൂ അലർട്ട്​ ​നൽകിയിരുന്നു. ശനിയാഴ്ച രാവിലെ തന്നെ ജലനിരപ്പ്​ 974.75 മീറ്റർ പിന്നിട്ടതോടെയാണ്​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചത്​. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാമാണ്​ കക്കി -ആനത്തോട്​.
Show Full Article
TAGS:
Next Story