Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:47 AM IST Updated On
date_range 7 Aug 2022 12:47 AM ISTപെട്ടിമുടിയെ ഓർമിപ്പിച്ച് പുതുക്കുടി; ആശങ്കയോടെ തോട്ടം തൊഴിലാളികൾ
text_fieldsbookmark_border
മൂന്നാർ: അതേദിവസം, അതേസമയം, സമാന സാഹചര്യം. പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാംവാർഷിക ദിവസമുണ്ടായ കുണ്ടള പുതുക്കുടിയിലെ ഉരുൾപൊട്ടലിനെ ഇങ്ങനെയാണ് പുതുക്കുടി ഡിവിഷനിലുള്ളവർ വിശേഷിപ്പിക്കുന്നത്. 2020 ആഗസ്റ്റ് ആറിന് രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു പെട്ടിമുടിയിൽ മലയുടെ ഒരുഭാഗം ലയങ്ങളുടെ മുകളിലേക്ക് ഇരച്ചുവന്നത്. കുണ്ടള പുതുക്കുടിയിലും ആറാംതീയതി പുലർച്ച ഒരുമണിയോടെയാണ് വലിയ പാറക്കൂട്ടങ്ങളും വന്മരങ്ങളും ചളിയും ഏകദേശം ഒരുകിലോമീറ്റർ മുകളിൽനിന്ന് താഴേക്ക് പതിച്ചത്. പക്ഷേ, 141 കുടുംബങ്ങളിലെ 450പേർ ഉറങ്ങിക്കിടക്കുന്ന ലയങ്ങളെ റോഡും പാറക്കൂട്ടങ്ങളും ചേർന്ന് ഉരുൾപൊട്ടലിൽനിന്ന് സംരക്ഷിക്കുകയായിരുന്നു. ഇരച്ചെത്തിയ മലവെള്ളപ്പാച്ചിൽ മൂന്നാർ-വട്ടവട റോഡിൽ അവസാനിച്ചപ്പോൾ രക്ഷപ്പെട്ടത് നൂറുകണക്കിന് ജീവനുകളാണ്. ജീവൻ രക്ഷപ്പെട്ടതോർത്ത് ആശ്വസിക്കുമ്പോഴും തുടർന്ന് താമസിക്കുന്നതിലെ അപകടസാധ്യത തൊഴിലാളികൾ മറച്ചുവെക്കുന്നില്ല. ഉരുൾപൊട്ടൽ തുടങ്ങി ഒരു പകൽ പിന്നിടുമ്പോഴും മുകളിൽനിന്നുള്ള വെള്ളമൊഴുക്ക് നിലക്കാത്തതാണ് ഇവിടുത്തെ താമസക്കാരുടെ ഭയത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story