Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീടിനോട് ചേർന്ന്...

വീടിനോട് ചേർന്ന് മലവെള്ളപ്പാച്ചിൽ; നടുക്കം മാറാതെ ജയിംസ്

text_fields
bookmark_border
വീടിനോട് ചേർന്ന് മലവെള്ളപ്പാച്ചിൽ; നടുക്കം മാറാതെ ജയിംസ്
cancel
മൂന്നാർ: ഉറക്കത്തിനിടയിൽ നാട്ടുകാരുടെ നിലവിളി കേട്ടുണർന്ന ജയിംസ് കണ്ടത് വീടിനോട് ചേർന്ന് ഒഴുകുന്ന വലിയ വെള്ളച്ചാട്ടമാണ്. പിന്നീടാണ് അറിഞ്ഞത് അത് മലയിടിഞ്ഞ് എത്തിയ ഉരുൾവെള്ളവും പാറയുമാണെന്ന്​. വീടിനെ ഒഴിവാക്കി കടന്നുപോയ വലിയ അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ തളരുകയാണ് ഫീൽഡ് ഓഫിസറായ ജയിംസ്. കോരിച്ചൊരിയുന്ന മഴയില്‍ രാത്രി വൈകിയാണ് വെള്ളിയാഴ്ച ഉറങ്ങാന്‍ കിടന്നത്. അധികം സമയം കഴിയുന്നതിന്​ മുമ്പുതന്നെ പുറത്ത് വലിയ ശബ്ദവും മുഴക്കവും കേട്ട് എഴുന്നേറ്റപ്പോൾ ജയിംസ് കണ്ടത് മഴയത്ത് തലങ്ങും വിലങ്ങും ഓടുന്ന അയല്‍വാസികളെയാണ്​. പുറത്തിറങ്ങി ​നോക്കുമ്പോൾ മലയില്‍നിന്ന്​ ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചില്‍ തന്‍റെ വീടിന്റെ സമീപത്തുകൂടികടന്നു പോകുന്നതാണ്​​. ദിശ അല്പമൊന്നു മാറിയിരുന്നെങ്കിൽ വീടും തൊട്ടടുത്തുള്ള ലയങ്ങളും നാമാവശേഷമായേനെയെന്ന്​ ജയിംസ്​ പറയുന്നു. മൂന്നാറില്‍നിന്ന്​ ടോപ് സ്റ്റേഷന്‍വഴി വട്ടവടക്ക്​ പോകുന്ന റോഡിൽ കുണ്ടള പുതുക്കുടി കവലയുടെ തൊട്ടുതാഴെയാണ് വീട്. മലമുകളിൽനിന്ന് ഇരച്ചെത്തിയ കല്ലും മണ്ണും മരങ്ങളും വീടിനോടു തൊട്ടുരുമ്മിയാണ് കടന്നുപോയത്. തൊട്ടടുത്തുള്ള ഷെഡ് പൂര്‍ണമായും തകര്‍ന്നു. ഞെട്ടലിലും വലിയ ദുരന്തം വഴിമാറിയ ആശ്വാസവും ജയിംസ്​ പങ്കുവെച്ചു. ചിത്രം 1 ജയിംസ് വീടിന്​ മുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story