Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവക്കാഡോ ഗവേഷണകേന്ദ്രം...

അവക്കാഡോ ഗവേഷണകേന്ദ്രം തുറക്കാൻ ധാരണ

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും അടിമാലിയിൽ നിന്നുള്ള ഫ്രൂട്ട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ചേർന്ന് അടിമാലിയിൽ അവക്കാഡോ ഗവേഷണ കേന്ദ്രം ആരംഭിക്കാൻ ധാരണയായി. സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. പ്രകാശ് കുമാറും ഫ്രൂട്ട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക് വേണ്ടി ചെയർമാൻ അഡ്വ. ബിജു പറയന്നിലവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അവക്കാഡോ ഉൾപ്പെടെ ഇറക്കുമതി വിഭാഗത്തിൽപ്പെട്ട പഴങ്ങൾ കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കേണ്ടത് സംസ്ഥാനത്തെ കാർഷിക മേഖലയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണെന്ന് ചടങ്ങിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. അവക്കാഡോ, റംബുട്ടാൻ, മാങ്കോസ്റ്റീൻ, ഫാഷൻ ഫ്രൂട്ട് തുടങ്ങിയവയുടെ കൃഷിക്ക് കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ഈ വിഭാഗങ്ങളിൽപ്പെട്ട പഴങ്ങൾക്ക് വിപണിയിൽ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് സഹായകമാകും വിധം അവ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും, മൂല്യവർധിത ഉൽപന്ന യൂനിറ്റുകൾ ആരംഭിക്കുന്നതിനും ഫ്രൂട്ട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി നേതൃത്വം നൽകുമെന്നും അഡ്വ. ബിജു പറയന്നിലം പറഞ്ഞു. സർവകലാശാല ഫിനാൻസ് ഓഫിസർ ബിജു മാത്യു, സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടർ ഡോ. ജിഷ. എം.എസ്, സ്‌കൂൾ ഓഫ് ബയോസയൻസ് പ്രഫ. ഡോ. ജെ.ജി റേ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ്, ഡോ. ലിനു മാത്യു, ഫ്രൂട്ട്‌സ് വാലി കമ്പനിയെ പ്രതിനിധാനംചെയ്ത്​ രഞ്ജിത്ത് ജോസഫ് (ദു​ബൈ), വർഗീസ് തമ്പി (ആഫ്രിക്ക), ജോസഫ് മാത്യു (സിംഗപ്പൂർ), ജോയ് ഇലവത്തിങ്കൽ (ഖത്തർ), ജോസി കൊച്ചുകുടി, ചിന്തു ജോസ്, അഞ്ജു മാത്യു തുടങ്ങിയവരും പങ്കെടുത്തു. KTL Avokkado മഹാത്മാഗാന്ധി സർവകലാശാലയും ഫ്രൂട്ട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും ഒപ്പുവെച്ച ധാരണാപത്രം വൈസ് ചാൻസലർ സാബു തോമസും ഫ്രൂട്ട്‌സ് വാലി ചെയർമാൻ അഡ്വ. ബിജു പറയന്നിലവും കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story