Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:25 AM IST Updated On
date_range 6 Aug 2022 1:25 AM ISTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കുറിച്ചി ഇത്തിത്താനം മല്ലിശ്ശേരി വീട്ടിൽ മണിക്കുട്ടനാണ് (22) ചങ്ങനാശ്ശേരി എക്‌സൈസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി. പ്രവീണും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മേഖലയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് ചില്ലറ വിൽപനക്ക് എത്തിച്ച് കൊടുത്തിരുന്നത് മൊത്തക്കച്ചവടക്കാരനായ മണിക്കുട്ടനായിരുന്നെന്ന് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. പ്രതിയിൽനിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വിൽപന നടത്തി വന്ന ഏതാനും ചെറുപ്പക്കാരെ അടുത്തനാളിൽ ചങ്ങനാശ്ശേരി എക്‌സൈസ് പലപ്പോഴായി പിടികൂടിയിരുന്നു. ഇവർക്കെല്ലാം കഞ്ചാവ് എത്തിച്ചുനൽകിയത് ഒരാളായിരുന്നെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായിരുന്നു. അടുത്തകാലത്ത് കഞ്ചാവുമായി പിടികൂടിയ വിദ്യാർഥിയിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെ എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ഇയാളിലേക്ക് എത്താൻ സാധിച്ചതും പിടിയിലായതും. ആഡംബര ജീവിതത്തിനായാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഇയാൾ കഞ്ചാവ് വിൽപനക്ക് ഉപയോഗിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്‍റിവ് ഓഫിസർ ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുമേഷ്, സുഭാഷ്, ഷിജു, അമൽരാജ്, ഡ്രൈവർ റോഷി വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. KTL Kanchavu ചങ്ങനാശ്ശേരി എക്‌സൈസ് പിടിച്ചെടുത്ത കഞ്ചാവും പ്രതി മണിക്കുട്ടനും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story