Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെരുമഴക്ക് ശമനം:...

പെരുമഴക്ക് ശമനം: മലയോരമേഖലക്ക്​ ആശ്വാസം

text_fields
bookmark_border
പെരുമഴക്ക് ശമനം: മലയോരമേഖലക്ക്​ ആശ്വാസം
cancel
മുണ്ടക്കയം: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്തമഴക്ക് മലയോരമേഖലയിൽ നേരിയ ശമനം. തോരാതെ പെയ്ത മഴക്ക് വെള്ളിയാഴ്ച രാവിലെയോടെയാണ് നേരിയ ശമനം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയും ബുധനാഴ്ചയും പുല്ലകയാറും മണിമലയാറും കരകവിഞ്ഞൊഴുകിയിരുന്നു. വ്യാഴാഴ്ച കൊടുങ്ങയിലുണ്ടായ ഉരുൾപൊട്ടൽ ഒഴിച്ചാൽ മലയോര മേഖലയിൽ വലിയ അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചയോടെ തോടുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴ്ന്നു. അപകടസാധ്യത മുന്നിൽക്കണ്ട് കൂട്ടിക്കൽ പഞ്ചായത്തിന്‍റെ മലയോര മേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴും നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ് കഴിയുന്നത്. ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ഉള്ളതുകൊണ്ട്​ ജാഗ്രത കൈവിടാതെയുള്ള പ്രവർത്തനമാണ് വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും നടത്തുന്നത്. താലൂക്കിലാകെ നാല്​ ദുരിതാശ്വാസ ക്യാമ്പാണുള്ളത്. ഇതിൽ ചെറുവള്ളിയിലെ ക്യാമ്പ് ശനിയാഴ്ചയോടെ പിരിച്ചുവിട്ടേക്കും. മൂന്ന് കുടുംബത്തിൽനിന്ന്​ 10 പേരാണ് ഇവിടെയുള്ളത്. താലൂക്കിൽ ഏറ്റവുമധികം പേരെ താമസിപ്പിച്ചിരിക്കുന്നത് ഏന്തയാർ ജെ.ജെ മർഫി സ്കൂളിലാണ്. 39 പുരുഷന്മാരും 42 സ്ത്രീകളും 18 കുട്ടികളും ഉൾപ്പെടെ 99 പേരാണ് ഇവിടെയുള്ളത്. കാവാലി പാരിഷ് ഹാളിൽ എട്ട്​ കുടുംബത്തിൽനിന്നായി 23 പേരുണ്ട്. ഒമ്പത് പുരുഷന്മാരും 14 സ്ത്രീകളും ഇതിലുൾപ്പെടും. കൂട്ടിക്കൽ കെ.എം.ജെ പബ്ലിക് സ്കൂളിൽ 31 പുരുഷന്മാരും 34 സ്ത്രീകളും നാല്​ കുട്ടികളും ഉൾപ്പെടെ 69 പേരുണ്ട്. താലൂക്കിൽ മൂന്ന്​ വീടിന്​ ഭാഗികമായി നാശനഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. എരുമേലി തെക്ക് വില്ലേജിൽ 13, വടക്ക് വില്ലേജിൽ 17, കൂവപ്പള്ളിയിൽ ഒന്നും ഉൾപ്പെടെ 31 വീട്ടിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ഏകദേശം 2,36,000 രൂപയുടെ കൃഷിനാശമുണ്ടായി. ഒരു ഹെക്ടറോളം കൃഷി ഭൂമി ഒലിച്ചുപോയി. മഴക്ക് താൽക്കാലിക ശമനമായെങ്കിലും മലയോരമേഖലയിൽ ജാഗ്രത ഇപ്പോഴും തുടരുകയാണ്. ദുരന്തനിവാരണ സേനയും അഗ്​നിരക്ഷാസേനയുടെ പ്രത്യേകസംഘവും മുണ്ടക്കയത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്​. KTL WBL MAZHA ഫോട്ടോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story