Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.സി റോഡ്​ വഴിയും...

എ.സി റോഡ്​ വഴിയും സര്‍വിസ് വെട്ടിക്കുറച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനെ തുടര്‍ന്ന് എ.സി റോഡിലും സമീപപ്രദേശത്തും ജലനിരപ്പ് ഉയര്‍ന്നതോടെ ചങ്ങനാശ്ശേരി എ.സി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ എ.സി റോഡുവഴിയുള്ള ആലപ്പുഴ, പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, എടത്വ, ചമ്പക്കുളം, കിടങ്ങറ, കായങ്കരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്ന്​ കാവാലം, കൈനടി, കൃഷ്ണപുരം കാവാലം, വാലടി എന്നീ പടിഞ്ഞാറന്‍ സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. കിഴക്കന്‍വെള്ളത്തിന്റെ വരവ് ശക്തമായതോടെയാണ് ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയിലും കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളത്തിലായത്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശത്തെ നിരവധി വീടുകള്‍ വെള്ളത്തിലാണ്. വരും ദിവസങ്ങളില്‍ വെള്ളത്തിന്റെ തോത് താഴുന്നതിനനുസരിച്ച് ബസ് സര്‍വിസ് പുനരാരംഭിക്കുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഡീസൽക്ഷാമവും ഡിപ്പോ നേരിടുന്നുണ്ട്. 41 സർവിസിൽ വെള്ളിയാഴ്ച 28 എണ്ണം മാത്രമാണ് നടന്നത്. എ.സി റോഡിലൂടെയും ബൈറൂട്ടിലൂടെയുമുള്ള സർവിസാണ് നിർത്തിവെച്ചത്. ---------------------- ബോട്ട് സർവിസിന് തിരക്കേറി ചങ്ങനാശ്ശേരി: എ.സി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയതോടെ ചങ്ങനാശ്ശേരി ബോട്ട് സര്‍വിസില്‍ യാത്രക്കാരുടെ തിരക്കേറി. കഴിഞ്ഞദിവസം വൈകീട്ട്​ മുതലാണ് പതിവ് യാത്രക്കാരുടെ എണ്ണത്തില്‍നിന്ന്​ തിരക്കേറിയത്. രണ്ട് ബോട്ട് സര്‍വിസുകളാണ് ചങ്ങനാശ്ശേരി കിടങ്ങറ വഴി നടത്തുന്നത്. ബസ് സര്‍വിസ് നിര്‍ത്തിയതോടെ പടിഞ്ഞാറന്‍ മേഖലയില്‍ ഉള്ളവര്‍ക്കും കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്കും നഗരത്തിലേക്ക് എത്താനുള്ള ഏക മാര്‍ഗം ബോട്ട് സര്‍വിസാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് എട്ടുവരെയാണ് സര്‍വിസ്. പുളിങ്കുന്ന്, കാവാലം, കൈനകരി, രാമങ്കരി ഭാഗങ്ങളില്‍നിന്ന്​ കണക്​ഷന്‍ ബോട്ടുകളും സര്‍വിസ് നടത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വർധന ഉണ്ടാകുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അന്‍വര്‍ഷാ പറഞ്ഞു. add on lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story