Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡീസൽക്ഷാമം: ജില്ലയിൽ...

ഡീസൽക്ഷാമം: ജില്ലയിൽ കെ.എസ്​.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കുന്നു

text_fields
bookmark_border
കോട്ടയത്തുനിന്നുമുള്ള 25​ ശതമാനത്തോളം സർവിസുകൾ ഇന്ന്​ വെട്ടിക്കുറക്കും കോട്ടയം: കെ.എസ്​.ആർ.ടി.സിയിലെ ഡീസൽ ക്ഷാമത്തെ തുടർന്ന്​ ജില്ലയിൽ സർവിസുകൾ വെട്ടിച്ചുരുക്കുന്നു. വെള്ളിയാഴ്ച ആറ്​ സർവിസാണ്​ വെട്ടിച്ചുരുക്കിയത്​​. കോട്ടയത്തുനിന്നുമുള്ള 25​ ശതമാനത്തോളം സർവിസുകൾ ശനിയാഴ്ച വെട്ടിക്കുറക്കും. തിരുവാർപ്പ്​, കല്ലറ, ചേർത്തല, തിരുവല്ല, നെടുംകുന്നം, പരിപ്പ്​ തുടങ്ങിയ ഓർഡിനറി സർവിസുകളാണ്​ ഭൂരിഭാഗവും നിർത്തലാക്കുക. ഈരാറ്റുപേട്ട- ഒമ്പത്​, പൊൻകുന്നം- ഒമ്പത്, വൈക്കം- അഞ്ച്​ എന്നിങ്ങനെയാണ് സർവിസുകൾ കുറച്ചിരിക്കുന്നത്​. 60 ബസുകളാണ്​ കോട്ടയം ഡിപ്പോയിൽനിന്ന്​ സർവിസ്​ നടത്തുന്നത്​. മറ്റ്​ ജില്ലകളിലേക്കുള്ള ഫാസ്റ്റ്​ സർവിസുകൾ രാവിലെയും വൈകീട്ടും മാത്രമായി സർവിസ്​ നടത്താനാണ്​ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്​. മറ്റ്​ ഡിപ്പോകളിൽനിന്നുള്ള സർവിസുകൾ സമയക്രമം വരുത്തി സർവിസ്​ നടത്തും. മിക്ക ഡിപ്പോകളിലും ഓർഡിനറി ബസുകളിൽനിന്ന്​ ഡീസൽ ഊറ്റിയെടുത്താണ്​ ഫാസ്റ്റ്​ സർവിസ്​ നടത്തുന്ന ബസുകളിൽ ഉപയോഗിക്കുന്നത്​. വ്യാഴാഴ്ച വൈകീട്ടോടെ ഡിപ്പോയിലെ ഡീസൽ തീർന്നതായി ജീവനക്കാർ പറയുന്നു. തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളംമൂടിയ നിലയിലാണ്​. ഇതുമൂലവും സർവിസുകൾ വെട്ടിക്കുറക്കുന്നുണ്ട്​. ----------------------- വൈക്കം ഡിപ്പോയിൽ അഞ്ച്​ ഓർഡിനറി ബസുകൾ നിർത്തലാക്കി വൈക്കം: തൊടുപുഴ-വൈക്കം റൂട്ടിൽ ഉൾപ്പെടെ അഞ്ച്​ ഓർഡിനറി ബസുകളുടെ സർവിസ്​ വെട്ടിച്ചുരുക്കി. വൈക്കം-പാലാ റൂട്ടിൽ ബസുകളുടെ സർവിസ്​ നിർത്തലാക്കിയത്​ കുറവിലങ്ങാട് പള്ളിയിൽ ആദ്യവെള്ളിയാഴ്ച പ്രാർഥനക്ക് പോകുന്ന ഒട്ടേറെ യാത്രക്കാർക്ക്​ തിരിച്ചടിയായി. വാക്കാലുള്ള അറിയിപ്പി​ന്മേലുള്ള തീരുമാനത്തിലാണ്​ സർവിസുകളുടെ വെട്ടിച്ചുരുക്കൽ. ഇനി ഇവിടെ അവശേഷിക്കുന്നത് 9000 ലിറ്റർ ഡീസൽ മാത്രമാണ്​. ശനിയാഴ്ചയും സർവിസുകൾ വെട്ടിച്ചുരുക്കുമെന്നാണ്​ അറിയിപ്പ്​. ---------------------------------------------------------- പടം: KTL CPI സി.പി.ഐ ജില്ല സമ്മേളന ഭാഗമായി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു p4 lead
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story