Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലവുമില്ല റോഡുമില്ല:...

പാലവുമില്ല റോഡുമില്ല: പെരുമഴയില്‍ ഒറ്റപ്പെട്ട്​ ഉറുമ്പിക്കര ഈസ്റ്റ് കോളനി

text_fields
bookmark_border
പാലവുമില്ല റോഡുമില്ല: പെരുമഴയില്‍ ഒറ്റപ്പെട്ട്​ ഉറുമ്പിക്കര ഈസ്റ്റ് കോളനി
cancel
GENERAL... കൊക്കയാര്‍ (മുണ്ടക്കയം): സഞ്ചാര മാർഗം മുൻപ്രളയങ്ങൾ തകർത്തതോടെ ഇടുക്കിയുടെ കവാടമായ കൊക്കയാര്‍ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ഈസ്റ്റ് പട്ടികവര്‍ഗ കോളനി ഒറ്റപ്പെട്ട നിലയിൽ. കനത്തമഴയിൽ തോടുകളെല്ലാം കരകവിഞ്ഞതോടെ​ പുറംലോകവുമായി ബന്ധമില്ലാതെ ജനം വലയുകയാണ്. 26 മലയരയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് കോളനിവാസികൾ പറഞ്ഞു​. കുറ്റിപ്ലാങ്ങാട് ഗവ. ഹൈസ്‌കൂളില്‍നിന്ന് ഏഴുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പട്ടികവര്‍ഗ കോളനിയിലെത്താം. എന്നാല്‍, റോഡോ നടപ്പുവഴിയോ ഇവിടെയില്ല. ഉണ്ടായിരുന്ന റോഡും വഴിയുമെല്ലാം, മഴയും ഉരുളും കൊണ്ടുപോയി. കുട്ടികളും സ്ത്രീകളുമെല്ലാം പാറക്കെട്ടിലൂടെ നടന്നുവേണം വീട്ടിലെത്താന്‍. അപ്രതീക്ഷിത വെള്ളപ്പൊക്കം മൂലം നാട്ടുകാർ​ ഏറെ ബുദ്ധിമുട്ടിലാണ്​. വെള്ളപ്പൊക്കമുണ്ടായാൽ രാവിലെ ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ പുറത്തുപോയവർക്ക് വീട്ടിലെത്താൻ കഴിയില്ല. കുറ്റിപ്ലാങ്ങാട് സ്‌കൂളില്‍ പഠിക്കാന്‍ പോയി തിരികെയെത്താന്‍ കഴിയാത്ത കുട്ടികളുടെയും അവസ്ഥയും പരിതാപകരമാണ്​. 2018, 2021 വർഷങ്ങളിലുണ്ടായ പ്രളയങ്ങൾ കോളനിയെ ബാധിച്ചിരുന്നു. ആകെയുണ്ടായിരുന്ന ഒരു ചപ്പാത്ത് 2018ലെ ഉരുളിൽ നശിച്ചു. തൊഴിലുറപ്പ്​ പദ്ധതിയില്‍ നിര്‍മിച്ച റോഡും തകര്‍ന്നു​. 2021ലെ ഉരുള്‍പൊട്ടലില്‍ കോളനിയിലെ ദുരിതം അന്വേഷിക്കാനെത്തിയ പട്ടികവര്‍ഗ ഓഫിസറോ പ്രമോട്ടറോ ജനപ്രതിനിധിയോ ഇവിടേക്ക് പിന്നീട്​ തിരിഞ്ഞുനോക്കിയിട്ടില്ല. ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ഇവര്‍ തോടിനുകുറുകെ കമ്പി വലിച്ചുകെട്ടിയാണ് മറുകര കടക്കുന്നത്. നൂറ്റാണ്ടുകളായി ഇവരുടെ പൂര്‍വികര്‍ കൈവശംവെച്ചു വന്ന ഭൂമിയില്‍നിന്നും ഒരു മരക്കൊമ്പുപോലും എടുക്കാനാവില്ല. അപ്പോള്‍ നിരോധന ഉത്തരവുമായി ഉദ്യോഗസ്ഥരെത്തും. വഞ്ചിപ്പുഴ രാജകുടുംബക്കാരില്‍നിന്ന് തങ്ങളുടെ പൂര്‍വികര്‍ പണം കൊടുത്തുവാങ്ങിയ ഭൂമിക്ക്​ പട്ടയവും രേഖകളുമൊക്കെയുണ്ടെങ്കിലും ഇതുവരെയായി പിന്‍ഗാമികളിലേക്ക് രേഖ കൈമാറാന്‍ തയാറായിട്ടില്ല. ഭക്ഷണ സാധനങ്ങളടക്കം മിക്ക വീടുകളിലും കാലിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ആശുപത്രികളിൽ പോകേണ്ട നിരവധിയാളുകള്‍ ഇവിടെയുണ്ട്. എല്ലാം മുടങ്ങിയ അവസ്ഥയിലാണ്. --KTG WBL SPL STORY ST Colony ഫോട്ടോ: 1,കമ്പിയിൽ തൂങ്ങി മറുകര കടക്കുന്ന പ്രദേശ വാസികൾ 2, കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിൽ 3,മണ്ണിടിഞ്ഞ് തകർന്ന കോളനി റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story