Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:44 AM IST Updated On
date_range 5 Aug 2022 1:44 AM ISTഒറ്റത്തവണ തീർപ്പാക്കൽ
text_fieldsbookmark_border
പൊൻകുന്നം: മോട്ടോർ വാഹന നികുതി കുടിശ്ശിക തീർപ്പാക്കലുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി താലൂക്കിൽ റവന്യൂ വകുപ്പും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മേള സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി ആർ.ആർ തഹസിൽദാർ ഓഫിസിൽ 17ന് രാവിലെ 11 മുതൽ സംഘടിപ്പിക്കുന്ന മേളയിൽ റവന്യൂ റിക്കവറി നേരിടുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ നേട്ടങ്ങൾ: 1.നികുതി തീർപ്പാക്കുന്നതിന് വാഹന രേഖകൾ ആവശ്യമില്ല 2 .ഉപയോഗമല്ലാത്തതും പൊളിച്ചുനശിപ്പിച്ചതുമായ വാഹനങ്ങൾക്കും തുടർനികുതി ബാധ്യതകളിൽനിന്ന് ഒഴിവാകാം 3 . ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാന നാലു വർഷത്തെ നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതിയുടെ 40 ശതമാനം മാത്രവും അടച്ച് തീർപ്പാക്കാം 5. റവന്യൂ റിക്കവറി പ്രകാരം ഒടുക്കിയ തുക ഒറ്റത്തവണ നികുതി തുകയിൽനിന്ന് കുറവ് ചെയ്തു നൽകും ഈ അവസരം വാഹന ഉടമകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കാഞ്ഞിരപ്പള്ളി ജോയന്‍റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എസ്. സഞ്ജയ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story