Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:23 AM IST Updated On
date_range 5 Aug 2022 1:23 AM ISTലൂര്‍ദിയന്‍ ബാസ്‌കറ്റ്ബാള്‍ കിരീടം മാന്നാനം സെന്‍റ് എഫ്രേംസിന്
text_fieldsbookmark_border
കോട്ടയം: 17ാമത് ലൂര്‍ദിയന്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ വാഴക്കുളം കാര്‍മലിനെ പരാജയപ്പെടുത്തി മാന്നാനം സെന്‍റ് എഫ്രേംസ് (79 -44) ജേതാക്കളായി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനായി സെന്‍റ് എഫ്രേംസിന്‍റെ കൃഷ്ണലാലിനെയും ഭാവിവാഗ്ദാനമായി കാര്‍മലിന്‍റെ ഇമ്മാനുവേല്‍ ടി. ഷൈബുവിനെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോഴിക്കോട് പ്രൊവിഡന്‍സിനെ (47 -31) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫ്ലവറിന്‍റെ രൂത്ത് അന്ന ബ്ലസനും ഭാവിവാഗ്ദാനമായി പ്രൊവിഡന്‍സിന്‍റെ പി. ദേവികയെയും തെരഞ്ഞെടുത്തു. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്‌കോയെ (26 -16) പരാജയപ്പെടുത്തി കോട്ടയം ലൂർദ് ജേതാക്കളായി. ലൂര്‍ദിന്‍റെ ഡാന്‍ അലക്‌സാണ്ടര്‍ മികച്ച കളിക്കാരനായും ഡോണ്‍ ബോസ്‌കോയുടെ ആല്‍വിന്‍ തോമസ് ഭാവിവാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരങ്ങളെ തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ജില്ല പൊലീസ് മേധാവി സമ്മാനം നല്‍കി. സ്കൂള്‍ മാനേജര്‍ ഡോ. ഫിലിപ്പ് നെല്‍പുരപറമ്പിലിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. പയസ് പായിക്കാട്ടുമറ്റത്തില്‍, സ്റ്റാഫ് സെക്രട്ടറി ഇ.വി. സുജാത, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ മാത്യു കൊല്ലമലകരോട്ട് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story