Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആചാരപ്പെരുമയോടെ...

ആചാരപ്പെരുമയോടെ നിറപുത്തരി ആഘോഷം

text_fields
bookmark_border
വൈക്കം: മഹാദേവക്ഷേത്രത്തിലും സമീപക്ഷേത്രങ്ങളിലും ആചാരപ്പെരുമയോടെ നിറയും പുത്തരിയും ആഘോഷിച്ചു. പെയ്തിറങ്ങുന്ന മഴയിലും അന്നദാനപ്രഭുവായ വൈക്കത്തപ്പന്‍റെ സന്നിധിയിൽ നടന്ന നിറപുത്തരി സമർപ്പണ ചടങ്ങ് ദർശിച്ച് ആനന്ദനിർവൃതിയടയാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. മേൽശാന്തിമാരായ ടി.ഡി. നാരായണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ, പാറോളി ഉണ്ണികൃഷ്ണൻ, തയ്യിൽ വൈശാഖ്, കൊളായി അർജുൻ എന്നിവർ കാർമികത്വം വഹിച്ചു. പിന്നീട് വാദ്യമേളങ്ങളോടെ കതിർകറ്റകൾ നാലമ്പലത്തിലെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ചടങ്ങുകൾക്ക് ഡെപ്യൂട്ടി ദേവസ്വം കമീഷണർ വി. കൃഷ്ണകുമാർ, അസി. കമീഷണർ മുരാരി ബാബു, അഡ്മിനിസ്ടേറ്റിവ് ഓഫിസർ പി. അനിൽ കുമാർ, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലത്തറ, പി.പി. സന്തോഷ്, ബി.ഐ. പ്രദീപ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു. മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പ്രസാദ് കൃഷ്ണൻ നമ്പൂതിരി, എ.വി. ഗോവിന്ദൻ നമ്പൂതിരിയും ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി, വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തി സന്തോഷ് പോറ്റി, ടി.വി പുരം ശ്രീരാമക്ഷേത്രത്തിൽ മേൽശാന്തി ഇണ്ടംതുരുത്തിമന ഹരിഹരൻ നമ്പൂതിരി, തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി വി.പി. സുരേഷ്, കൂട്ടുമ്മൽ ദേവീക്ഷേത്രത്തിൽ മേൽശാന്തി അനന്തപത്മനാഭൻ, തോട്ടകം സുബ്രഹ്മണ്യക്ഷേത്രത്തിൽ മേൽശാന്തി ഗിരീഷ് നമ്പൂതിരി, മുളക്കുളം ലക്ഷ്മണ ക്ഷേത്രത്തിൽ മേൽശാന്തി പി.എ. കൃഷ്ണകുമാർ, തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിൽ മേൽശാന്തി എം.വി. ബിജു, കീഴൂർ ക്ഷേത്രത്തിൽ വെങ്കിടകൃഷ്ണൻ, ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി ബി.കെ. ഭാഗ്യരാജ്, കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണഭട്ട്, കാരിക്കോട് മഹാദേവക്ഷേത്രത്തിൽ പ്രേംജിത് പീതാംബരൻ എന്നിവർ നിറയും പുത്തിയും ചടങ്ങിന് കാർമികത്വം വഹിച്ചു. KTL Niraputhiri ക്ഷേത്രശാന്തി ടി.ഡി. നാരായണൻ നമ്പൂതിരിയും സഹതന്ത്രിമാരും ക്ഷേത്രത്തിലേക്ക്​ നിറപുത്തരിയുമായി എത്തുന്നു -------------------------- ഏറ്റുമാനൂര്‍: നിറപുത്തരി ആഘോഷം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലും നടന്നു. മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷിന്‍റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. നിറപുത്തരിക്കായി തൃശൂര്‍ കുന്നങ്കുളം പഴുങ്ങാന പാടശേഖരത്തില്‍നിന്ന് എത്തിച്ച കതിർക്കറ്റകള്‍ ആനപ്പുറത്ത് എഴുന്നള്ളിച്ചശേഷമാണ് ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോയത്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ വി.ആര്‍. ജ്യോതി, ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story