Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:23 AM IST Updated On
date_range 5 Aug 2022 1:23 AM ISTദുരന്ത നിവാരണ സെൽ രൂപവത്കരിച്ചു
text_fieldsbookmark_border
കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലതല ദുരന്തനിവാരണ സെൽ രൂപവത്കരിച്ചു. ഫോൺ നമ്പറുകൾ: 9446754770, 9605280070, 9495850163, 7012531274, 9526351569, 0481 2560282, ഇ-മെയിൽ: g4.ddpktm@gmail.com p2 ----------------------------- p4 page അപേക്ഷ ക്ഷണിച്ചു കോട്ടയം: പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കാർപെന്‍റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി വിഭാഗത്തിൽപെടുന്നവർക്ക് 1000 രൂപ ലംപ്സംഗ്രാന്‍റും 800 രൂപ പ്രതിമാസ സ്റ്റൈപൻഡും എല്ലാ വിഭാഗക്കാർക്കും 900 രൂപ യൂനിഫോം അലവൻസും 3000 രൂപ സ്റ്റഡി ടൂർ അലവൻസും നൽകും. http://scdditi admission.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 9446861334. -------------------------------- കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷൻ ട്രേഡിൽ 2022 - 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ആകെ സീറ്റിൽ 80 ശതമാനം പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കും 10 ശതമാനം പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപെട്ടവർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 10നകം അപേക്ഷിക്കണം. ഫോൺ: 0481 2435272, 9446746465. --------------- വോളിബാൾ സെലക്ഷൻ ട്രയൽസ് കോട്ടയം: സെപ്റ്റംബർ 27 മുതൽ ഗുജറാത്തിൽ നടക്കുന്ന 36ാമത് ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള സംസ്ഥാന പുരുഷ-വനിത വോളിബാൾ ടീമിന്‍റെ ഓപൺ സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് ഏഴിന് രാവിലെ എട്ടുമുതൽ കൊച്ചിൻ റിഫൈനറി ഇൻഡോർ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രാവിലെ ഏഴിന് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2330167.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story