Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകീം: കൂടുതൽ സ്കോർ...

കീം: കൂടുതൽ സ്കോർ വിശ്വനാഥ് വിനോദിന്

text_fields
bookmark_border
കൊച്ചി: സംസ്ഥാന എൻജിനീയറിങ്​ / ഫാർമസി പ്രവേശന പരീക്ഷ (കീം) 2022 സ്​കോർ പ്രഖ്യാപിച്ചപ്പോൾ ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിന് ഒന്നാം റാങ്ക്​. 960ൽ 949.7826 മാർക്കോടെയാണ് വിശ്വനാഥ് ഒന്നാമതെത്തിയത്. മാന്നാനം കെ.ഇ സ്​കൂളിലെ പ്ലസ് ​ടു പഠനത്തോടൊപ്പം പാലാ ബ്രില്യന്‍റിലെ രണ്ടുവർഷ റെസിഡൻഷ്യൽ ഐ.ഐ.ടി കോച്ചിങ്ങിന് പങ്കെടുക്കുന്ന വിദ്യാർഥിയാണ്​. 960ൽ 941.8261 മാർക്ക് നേടി തിരുവനന്തപുരം സ്വദേശി തോമസ്​ ബിജു ചീരംവേലിലിനാണ്​ രണ്ടാംസ്ഥാനം. പ്ലസ് ​ടു പഠനത്തോടൊപ്പം ബ്രില്യന്‍റിന്‍റെ ഐ.ഐ.ടി കോച്ചിങ്ങിന് പങ്കെടുത്തുകൊണ്ടിരിക്കുകയാണ് തോമസ്​. ജെ.ഇ.ഇ മെയിൻ സെക്ഷൻ ഒന്നിൽ 99.9937042 സ്​കോർ നേടി തോമസ്​ ബിജു കേരളത്തിൽ ഒന്നാമതെത്തിയിരുന്നു. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവേശന പ രീക്ഷയിൽ കേരളത്തിൽനിന്ന് സ്​കോളർഷി​പ്പോടെ പ്രവേശനം നേടിയ ഏക വിദ്യാർഥിയാണ് തോമസ്​. കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി നവജോത് ബി. കൃഷ്ണൻ 926.7826 മാർക്കോടെ മൂന്നാംസ്ഥാനം നേടി. ബ്രില്യന്‍റിലെ വിദ്യാർഥികളായ ആൻമേരി -920.78, അനുപം ലോയ് -916.21, റിയാമേരി - 915.56, നിരഞ്ജൻ എസ്​ - 914.95, അമാൻ റിഷാൽ - 914.13, ഡേവ് എൽവിസ്​ കുന്നത്ത് - 905.24 തുടങ്ങിയവരും 900 മാർക്കിന്​ മുകളിൽ സ്​കോർ ചെയ്തു. ബ്രില്യന്‍റിലെ ഒമ്പത്​ വിദ്യാർത്ഥികളാണ് 900ത്തിൽ കൂടുതൽ മാർക്ക് നേടിയത്​. 120 വിദ്യാർഥികൾ 800 ൽ കൂടുതൽ മാർക്കും 280 വിദ്യാർഥികൾ 700 കൂടുതൽ മാർക്കും 400ൽ അധികം വിദ്യാർഥികൾ 600ൽ കൂടുതൽ മാർക്കും കരസ്ഥമാക്കി. ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്യന്‍റിന്‍റെ ഡയറക്ടർമാരും അധ്യാപകരും അഭിനന്ദിച്ചു. photo CEE KERALA ekg VISWANADH VINODH വിശ്വനാഥ് വിനോദ് 949.78/960 CEE KERALA ekg THOMAS BIJU തോമസ്​ ബിജു 941.82/960 CEE KERALA ekg NAVAJOTH B. KRISHNA നവജോത് ബി. കൃഷ്ണ 926.78/960
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story