Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:14 AM IST Updated On
date_range 5 Aug 2022 1:14 AM ISTമീനച്ചിലാർ പുനർജനി പദ്ധതി വിനയാകുന്നു
text_fieldsbookmark_border
ഈരാറ്റുപേട്ട: മണലും മാലിന്യവും അടിഞ്ഞ് ഒഴുകാൻ ഇടയില്ലാതെ നാടിനെ പ്രളയത്തിൽ മുക്കുന്ന മീനച്ചിലാറിന് 'ഇനി പുനർജനിയുടെ കാലം' പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ റൂം ഫോർ റിവർ പദ്ധതി ദുരിതമായി മാറുന്നതായി ആക്ഷേപം. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ മീനച്ചിലാറ്റിൽനിന്ന് വാരിയ മണലും മണ്ണും വാരിയിട്ടത് നദികളിലെ ഇരുകരയിലുമുള്ള പുരയിടങ്ങളിലാണ്. രണ്ടാഴ്ചക്കകം മണലും മണ്ണും മാറ്റുമെന്നാണ് സ്ഥല ഉടമകൾക്ക് അധികൃതർ ഉറപ്പുകൊടുത്തത്. നാലുമാസം കഴിഞ്ഞിട്ടും ഇവ മാറ്റാൻ അധികൃതർ തയാറായിട്ടില്ലെന്ന് സ്ഥല ഉടമകൾ പറയുന്നു. ഇതുകാരണം ഇവിടെ കൃഷിചെയ്യാൻ സാധിക്കുന്നില്ലെന്നും വെള്ളക്കെട്ട് ഉണ്ടാകുന്നതായും പാഴ്ച്ചെടികളും ഇഴജന്തുക്കളും വർധിക്കുന്നതായും സ്ഥല ഉടമകൾ പരാതിപ്പെടുന്നു. ആകെ 2200 ലോഡ് മണലും ചളിയുമാണ് മീനച്ചിലാറ്റിൽനിന്ന് വാരി ഏഴോളം സ്ഥലങ്ങളിൽ നിക്ഷേപിച്ചത്. ഈരാറ്റുപേട്ട നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽമനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് നദി ശുചീകരണം നടത്തിയത്. ഇതിനുവേണ്ടി നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാൽ, മണലും മണ്ണും ലേലം ചെയ്യാൻ റവന്യൂ അധികൃതർ അനുവദിക്കാത്തതുകൊണ്ടാണ് ഇത് നീക്കംചെയ്യാൻ സാധിക്കാത്തതെന്നും ഈ മഴയിൽ 30 ശതമാനം മണലും ആറ്റിലേക്ക് ഒഴുകിപ്പോയതായും നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. photo മറ്റകൊമ്പനാൽ എം.എഫ്. അബ്ദുൽ ഖാദറിന്റെ പുരയിടത്തിൽ നിക്ഷേപിച്ച മീനച്ചിലാറിലെ മണലിലും മണ്ണിലും പാഴ്ച്ചെടികൾ മുളച്ച് പൊന്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
