Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെമ്പാലയില്‍...

വെമ്പാലയില്‍ ഉരുള്‍പൊട്ടിയെന്ന വ്യാജപ്രചാരണം നാടിനെ ആശങ്കയിലാഴ്ത്തി

text_fields
bookmark_border
വെമ്പാലയില്‍ ഉരുള്‍പൊട്ടിയെന്ന വ്യാജപ്രചാരണം നാടിനെ ആശങ്കയിലാഴ്ത്തി
cancel
മുണ്ടക്കയം: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ നാടിനെ ഭീതിയിലാക്കുകയാണ്. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍, കോരുത്തോട് പഞ്ചായത്തുകളിലാണ് മഴ തകർക്കുന്നത്. അല്‍പസമയം മഴക്ക് ശമനമുണ്ടായെങ്കിലും കനത്തമഴ തന്നെയാണ് മേഖലയിലുണ്ടായത്. പുലര്‍ച്ച രണ്ടോടെ പുല്ലകയാറും മണിമലയാറും അഴുതയാറും കരകവിഞ്ഞൊഴുകി. ഇതേതുടര്‍ന്ന്​ മുണ്ടക്കയം കോസ്​വേ, കൂട്ടിക്കല്‍ ചപ്പാത്തുപാലം, കോരുത്തോട് മൂഴിക്കല്‍ കോസ്​വേ എന്നിവ വെള്ളത്തിനടിയിലായി. ജലനിരപ്പ്​ ഉയര്‍ന്നത് അനാവശ്യപ്രചാരണത്തിനും ഇടയായി. കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം വാര്‍ഡില്‍പെട്ട വെമ്പാലയില്‍ ഉരുള്‍പൊട്ടിയെന്ന വ്യാജപ്രചാരണമാണ് നാടിനെ ഭീതിയിലാഴ്ത്തിയത്. പി.ആര്‍.ഡിക്ക്​ ലഭിച്ച തെറ്റായ സന്ദേശമാണ് ഇതിനു കാരണമായത്. മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്​ നിലക്കാത്ത ഫോൺവിളികളായിരുന്നു നാടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയത്. KTL WBL Mazha മൂഴിക്കൽ കോസ്​വേ വെള്ളത്തിനടിയിലായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story