Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:11 AM IST Updated On
date_range 5 Aug 2022 1:11 AM ISTവനിത ജീവനക്കാരുടെ പ്രശ്നങ്ങൾ: ഇടപെടുമെന്ന് വനിത കമീഷൻ
text_fieldsbookmark_border
കോട്ടയം: തൊഴിലിടങ്ങളിൽ വനിത ജീവനക്കാർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് സംസ്ഥാന വനിത കമീഷൻ അംഗം ഇ.എം. രാധ. പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന കേരള വനിത കമീഷൻ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. കെ.എസ്.ആർ.ടി.സിയിൽ വനിത ജീവനക്കാർക്ക് പലവിധത്തിലുള്ള പ്രതിസന്ധി നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി എം.ഡിക്ക് റിപ്പോർട്ട് നൽകുമെന്നും കമീഷൻ വ്യക്തമാക്കി. അദാലത്തിൽ പരിഗണിച്ച 100 പരാതിയിൽ 38 എണ്ണം തീർപ്പാക്കി. നാല് പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു. 58 പരാതി സെപ്റ്റംബർ രണ്ടിന് നടക്കുന്ന അദാലത്തിൽ പരിഗണിക്കും. KTL ADALTH പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന കേരള വനിത കമീഷൻ അദാലത്തിൽ കമീഷൻ അംഗം ഇ.എം. രാധ പരാതി കേൾക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story