Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:02 AM IST Updated On
date_range 5 Aug 2022 1:02 AM ISTപെയ്തൊഴിയാതെ മഴയും ദുരിതവും
text_fieldsbookmark_border
കോട്ടയം: ജില്ലയുടെ മലയോര മേഖലയിൽ മഴ വീണ്ടും കനത്തു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ പടിഞ്ഞാറൻ മേഖല വെള്ളത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആയിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവുമധികം ക്യാമ്പുകളുള്ളത്. മഴ മാറിനിന്നാലേ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങൂ. മലയോരത്തുനിന്ന് കൂടുതൽ വെള്ളം എത്തി മീനച്ചിലാറും കൈവഴികളും കരകവിഞ്ഞുകിടക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. മീനച്ചിലാറ്റിൽ ചേരിപ്പാട്, പേരൂർ, നീലിമംഗലം, നാഗമ്പടം, കുമരകം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില മറികടന്നു. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മൂവാറ്റുപുഴയാർ നിറഞ്ഞതിനെത്തുടർന്ന് വൈക്കത്തും നിരവധി വീടുകളിൽ വെള്ളം കയറി. കുമരകം: കണ്ണാടിച്ചാല്‍, കോന്നക്കരി, മറ്റീത്ര ഭാഗങ്ങളിലെ പല വീടുകളിലും വെള്ളം കയറി. കുമരകം പെട്രോള്‍ പമ്പില്‍ വെള്ളം കയറിയതിനാല്‍ പമ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. കോട്ടയം-കുമരകം റോഡില്‍ ചെങ്ങളം, ആമ്പക്കുഴി, ഇല്ലിക്കല്‍ ഭാഗങ്ങളില്‍ വെള്ളം കയറിയെങ്കിലും ഗതാഗതം ഇപ്പോഴും തുടരുന്നുണ്ട്. മറ്റീത്രയിൽ വെള്ളം കയറിയ സ്ഥലങ്ങൾ വാര്‍ഡ് മെംബര്‍ സ്മിത സുനില്‍ സന്ദര്‍ശിച്ചു. lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story