Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:00 AM IST Updated On
date_range 5 Aug 2022 1:00 AM ISTമലവെള്ളത്തിലൊഴുകി കരയിൽ; ഇരതേടിയിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
text_fieldsbookmark_border
പാലാ: മലവെള്ളത്തിനൊപ്പം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തി രാത്രി ഇരതേടിയിറങ്ങിയ വമ്പൻ പെരുമ്പാമ്പ് പിടിയിൽ. കടപ്പാട്ടൂർ ഒഴുകയിൽ റോഡിൽനിന്നാണ് 12 അടി നീളവും 20 കിലോയും വരുന്ന പെരുമ്പാമ്പ് പിടിയിലായത്. നാട്ടുകാർ കൂടിയതോടെ പാമ്പ് റോഡരികിലെ കാടുംപടലും നിറഞ്ഞ കൽക്കൂട്ടത്തിൽ ഒളിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് അന്തീനാട്ടിൽ നിന്നെത്തിയ വനംവകുപ്പ് പരിശീലനം നേടിയ സയന്റിഫിക് സ്നേക് റെസ്ക്യൂവർ ജോസഫ് തോമസാണ് (സിബി അന്തീനാട്) രാത്രി പത്തോടെ പാമ്പിനെ കുടുക്കിയത്. വനംവകുപ്പ് വണ്ടൻപതാൽ റേഞ്ചിന് പാമ്പിനെ കൈമാറും. കടപ്പാട്ടൂർ ചെറുകരത്താഴെ സജു രാത്രി എട്ടരയോടെ വീട്ടിലേക്ക് പോകുംവഴിയാണ് റോഡിൽ കുറുകെ കിടന്ന പാമ്പിനെ കണ്ടത്. വർഷകാലത്ത് മീനച്ചിലാറ്റിൽനിന്ന് വെള്ളംകയറി ഒഴുകുന്ന കൈത്തോട് വഴി കരയിൽ എത്തിയതാകാം പാമ്പ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഈ ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story