Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:00 AM IST Updated On
date_range 5 Aug 2022 1:00 AM ISTഭീമന്‍പാറ ഉരുണ്ട് വീടിന് പിന്നില്‍; ഭീതിയോടെ കുടുംബം
text_fieldsbookmark_border
മുണ്ടക്കയം: കനത്തമഴയില്‍ ഭീമന്‍പാറ ഉരുണ്ടുവന്ന് വീടിന് തൊട്ടുപിന്നില്‍ തങ്ങി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി വാലുറമ്പില്‍ സുരേന്ദ്രന്‍റെ വീടിന് പിന്നിലാണ് ഭീമന്‍പാറ അപകടാവസ്ഥയില്‍ തങ്ങിനില്‍ക്കുന്നത്. സമീപത്തെ വനത്തില്‍നിന്നുമാണ് പാറ ഉരുണ്ടുവന്നത്. മറ്റൊരു പാറയുടെ അടിയിലിരുന്ന പാറയാണിത്. കനത്ത മഴയില്‍ പാറയുടെ അടിയില്‍ ഉറവുചാല് ഉണ്ടായിട്ടുണ്ട്. അതാണ് പാറ ഉരുളാനിടയായതെന്നാണ് സംശയം. അടുത്ത പാറയും താഴേക്ക് ഉരുളാന്‍ സാധ്യത ഏറെയാണ്. വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. പുരയിടത്തിലെ റബര്‍മരങ്ങള്‍ കുലുങ്ങുന്ന ശബ്ദം കേട്ടാണ് സുരേന്ദ്രന്‍റെ മകന്‍ സൂരജ് പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് ഭീമാകാരമായ പാറ വീടിന് പത്തടി പിന്നിലായി തങ്ങിനില്‍ക്കുന്നത് കണ്ടത്. വീട്ടിനുള്ളില്‍ സുരേന്ദ്രന്‍, ഭാര്യ സതിയമ്മ, സൂരജിന്‍റെ ഭാര്യ ഗീതു, മകള്‍ രണ്ട് വയസ്സുകാരി അമയ എന്നിവരുണ്ടായിരുന്നു. സമീപത്തെ മരത്തിലും കമുകിലും പാറ തട്ടി വേഗം കുറഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്. അപകടാവസ്ഥയിലായതുകൊണ്ട് ഇവര്‍ കോരുത്തോടുള്ള ബന്ധുവീട്ടിലേക്ക് മാറി. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. KTG w BL Paara -- 1കൂറ്റൻ പാറ 2 സുരേന്ദ്രനും കുടുംബവും (ഫയൽ ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
