Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:00 AM IST Updated On
date_range 5 Aug 2022 1:00 AM ISTകാർ മോഷണക്കേസിലെ പ്രതികൾ പിടിയിൽ
text_fieldsbookmark_border
കോട്ടയം: . പുതുപ്പള്ളി ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (31), വടവാതൂർ വള്ളോപറമ്പിൽ വീട്ടിൽ സന്തോഷ് എന്ന പുരുഷോത്തമൻ (44) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നഗരത്തിലെ രമ്യ തിയറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഇന്‍ഡിക്ക വിസ്റ്റ കാറും രണ്ട് മൊബൈൽ ഫോണുകളും ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളിൽ ഒരാളായ ഷിനു കൊച്ചുമോന് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, അയർക്കുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ നവാസ്, സി.പി.ഒമാരായ ദിലീപ് വർമ, വിഷ്ണു വിജയദാസ്, ലിബു, ഷെജിമോൻ, അനു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. KTL Purushothaman, KTL Shinu പുരുഷോത്തമൻ, ഷിനു കൊച്ചുമോൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story