Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:00 AM IST Updated On
date_range 5 Aug 2022 1:00 AM ISTമഴക്കെടുതി: പാലാക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം -മാണി സി. കാപ്പൻ
text_fieldsbookmark_border
പാലാ: അതിതീവ്രമഴയെ തുടർന്നുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലാ നിയോജകമണ്ഡലത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കാനും സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. തകർന്ന റോഡുകൾ, മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം തകർന്ന ഭാഗങ്ങൾ, നാശനഷ്ടം സംഭവിച്ച സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പുനരുദ്ധരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും പ്രത്യേക പാക്കേജ് അനിവാര്യമാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കി 11നകം ലഭ്യമാക്കാൻ എം.എൽ.എ അവലോകന യോഗത്തിൽ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story