Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:40 AM IST Updated On
date_range 5 Aug 2022 12:40 AM ISTസുരക്ഷ ക്രമീകരണങ്ങളോടെ ആറന്മുള വള്ളസദ്യക്ക് തുടക്കം
text_fieldsbookmark_border
പത്തനംതിട്ട: പള്ളിയോടങ്ങൾക്കുള്ള വഴിപാട് വള്ളസദ്യക്ക് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തുടക്കമായി. പമ്പയിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ വലിയ സുരക്ഷ സംവിധാനങ്ങളോടെയാണ് വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങളുടെ യാത്ര. രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമൺ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും വഴിപാട് നടത്തുന്ന ഭക്തരും സ്വീകരിച്ചു. തുടർന്ന് മല്ലപ്പുഴശ്ശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറി കിഴക്ക്, ഇടനാട്, വെൺപാല എന്നീ പള്ളിയോടങ്ങളും നിശ്ചിത ഇടവേളകളിൽ ക്ഷേത്രക്കടവിലെത്തി വള്ളസദ്യയിലേക്ക് പ്രവേശിച്ചു. രാവിലെ 11.30ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ തൂശനിലയിൽ വിളമ്പി വള്ളസദ്യക്ക് തുടക്കം കുറിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ആർ. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം PTG 25 ARANMULA PALLIYODAM ആറന്മുളയിൽ വള്ളസദ്യക്കെത്തിയ പള്ളിയോടങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story