Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപന്തളം നഗരസഭയിൽ ആരോഗ്യ...

പന്തളം നഗരസഭയിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കൂറുമാറി സി.പി.എമ്മിനോടൊപ്പം

text_fields
bookmark_border
പന്തളം നഗരസഭയിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കൂറുമാറി സി.പി.എമ്മിനോടൊപ്പം
cancel
പന്തളം: പന്തളം നഗരസഭയിൽ ബി.ജെ.പിയെ പിന്തുണച്ച സ്വതന്ത്ര അംഗവും ആരോഗ്യ സ്ഥിരം സമിതി ചെയർമാനുമായ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ സി.പി.എമ്മിനോടൊപ്പം ചേർന്നു. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടരയോടെ കൗൺസിൽ യോഗം ആരംഭിച്ച ഉടൻ പ്രതിപക്ഷ ബഹളം തുടങ്ങുകയും കൗൺസിൽ ബഹിഷ്കരിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ കൗൺസിൽ പങ്കെടുക്കുകയായിരുന്ന സ്ഥിരം സമിതി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ കമ്മിറ്റി ബഹിഷ്കരിച്ച് എൽ.ഡി.എഫ് സമരത്തിന്​ പിന്തുണയുമായി എത്തുകയും എൽ.ഡി.എഫിന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്വതന്ത്രൻ കൂറ് മാറിയതോടെ പ്രതിപക്ഷ സമരത്തിന് ആവേശമായി. അഡ്വ. രാധാകൃഷ്ണനെ സ്വീകരിച്ച് എൽ.ഡി.എഫ് പ്രവർത്തകരും കൗൺസിലർമാരും ടൗണിൽ പ്രകടനവും നടത്തി. ഫോട്ടോ: അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താനെ എൽ.ഡി.എഫ്.പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ സ്വീകരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story