Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊടുങ്ങയില്‍...

കൊടുങ്ങയില്‍ ഉരുള്‍പൊട്ടി; ആളപായമില്ല

text_fields
bookmark_border
കൊടുങ്ങയില്‍ ഉരുള്‍പൊട്ടി; ആളപായമില്ല
cancel
കനത്ത മഴ തുടരുന്നു കൂട്ടിക്കല്‍: കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴക്കിടയില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്​, കൊടുങ്ങ ഭാഗത്ത് ഉരുള്‍പൊട്ടി. കൊടുങ്ങയിലെ സ്വകാര്യ മെറ്റല്‍ ക്രഷര്‍ യൂനിറ്റിന്​ മുകളിലുള്ള സ്വകാര്യപുരയിടത്തില്‍നിന്നാണ് ഉരുള്‍ പൊട്ടിയത്. വ്യാഴാഴ്ച രാവിലെ 11.030ഓടെയാണ് സംഭവം. കഴിഞ്ഞ ഒരുവര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ക്രഷര്‍ യൂനിറ്റിന്‍റെ കെട്ടിടത്തിനുള്ളിലും പുരയിടത്തിലും കൂടിയാണ് ഉരുള്‍പൊട്ടി ഒഴുകിയത്. ജീവനക്കാരോ ആള്‍താമസമോ ഇല്ലാത്തതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്. അര കിലോമീറ്റര്‍ മുകളില്‍നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്ന്​ അപകടഭീഷണി നേരിടുന്ന പ്രദേശമാണിത്. അതിനാല്‍ മേഖലയിലെ ആളുകളോട്​ മാറി താമസിക്കണമെന്ന്​ പറയുന്നതിനായി മുണ്ടക്കയം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും വീടുകളില്‍ കയറിയിറങ്ങുന്നതിനിടയാണ് എതിരെയുള്ള മലയില്‍നിന്ന്​ ഉരുൾ പൊട്ടിയത്​. ഉടന്‍തന്നെ ആളുകളോട് ഇവിടെനിന്ന്​ താമസം ഒഴിവാക്കണമെന്ന്​ ഉദ്യോഗസ്ഥര്‍ കര്‍ശന നിർദേശം നല്‍കി. സമീപത്തെ ചില വീട്ടുകാര്‍ വീടുവിട്ട്​ ബന്ധുവീടുകളിലേക്ക് മാറാന്‍ തയാറായി. കല്ലും മണ്ണും സമീപത്തെ കൊടുങ്ങ തോട്ടിലാണ് വന്നുപതിച്ചത്. രാവിലെ മുതല്‍ കനത്ത മഴപെയ്യുന്നതിനാല്‍ നാട് ആശങ്കയോടെയാണ് കഴിയുന്നത്​. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. KTG URUL Kodunga ഫോട്ടോ . പൊട്ടിയൊഴുകിയ ഉരുൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story