Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഭീമാകാരമായ ശബ്ദം...

'ഭീമാകാരമായ ശബ്ദം കേട്ടു, ഉരുളാണെന്നോര്‍ത്തില്ല...'

text_fields
bookmark_border
ഭീമാകാരമായ ശബ്ദം കേട്ടു, ഉരുളാണെന്നോര്‍ത്തില്ല...
cancel
ഇളങ്കാട്: ''ഭീമാകാരമായ ശബ്ദം കേട്ടു, ഉരുളാണന്നോര്‍ത്തില്ല'' കൊടുങ്ങയിലെ ഉരുള്‍പൊട്ടല്‍ നേരില്‍ കണ്ട കല്ലുകുളത്തില്‍ ബെന്നി തോമസിന് ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. രാവിലെ 11.30ഓടെ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും വീട്ടിലെത്തിയപ്പോള്‍ അവരോട് സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് ഭീമാകാരമായ ശബ്ദം എതിര്‍വശത്തെ മലയില്‍നിന്ന്​ കേട്ടത്. മലയുടെ മുകള്‍ഭാഗത്ത്​ സ്വകാര്യ പുരയിടത്തിൽനിന്ന്​ മണ്ണും കല്ലും ഒഴുകുന്ന കാഴ്ച ഭയാനകമായിരുന്നെന്ന്​ ബെന്നി പറയുന്നു. നേരേ വന്നുപതിച്ചത് സമീപത്തെ ക്രഷര്‍ കെട്ടിടത്തിന്‍റെ ഉള്ളിലേക്ക്​. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ കൂടുതല്‍ നാശം ഉണ്ടായേക്കുമെന്ന ഭയത്തിലാണ്​ നാട്ടുകാർ. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. ഓരോ ചെറിയ മഴയും ഭീതിയോടെയാണ് നോക്കിക്കാണുന്നതെന്നും ബെന്നി തോമസ് പറഞ്ഞു. ഉരുള്‍പൊട്ടിയ സ്ഥലത്തിന്​ താഴെ നാലോളം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍ ആളപായമോ കൃഷിനാശമോ ഇവര്‍ക്കുണ്ടായിട്ടില്ല. KTG w BL urul side story ബെന്നി തോമസ് ഉരുൾപൊട്ടൽ നടന്ന സ്ഥലം ചൂണ്ടിക്കാട്ടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story