Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:14 AM IST Updated On
date_range 4 Aug 2022 2:14 AM ISTഎസ്.എൻ കോളജ് അധ്യാപകരുടെ സ്ഥലം മാറ്റം: സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേ
text_fieldsbookmark_border
കൊച്ചി: ചെമ്പഴന്തി എസ്.എൻ കോളജിലെ മൂന്ന് അധ്യാപകരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സിംഗിൾബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തു. സ്ഥലം മാറ്റം റദ്ദാക്കിയ മാനേജ്‌മെന്റ് തീരുമാനം റദ്ദാക്കിയ വൈസ് ചാൻസലറുടെ നടപടി നേരത്തെ സിംഗിൾബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. കോളജ് കൗൺസിലിന്റെ വിലക്ക് ലംഘിച്ച് അനഭിമതരായവരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി കോളജിൽ വെയിൽ പൂക്കൾ എന്ന പേരിൽ ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിച്ചതിന് നടപടി നേരിട്ടു കൊണ്ടിരിക്കെ വിഭാഗീയതയും സ്പർധയും വളർത്തിയെന്ന പേരിൽ ഡോ. മനു രമാകാന്ത്, സി.ആർ. രമ്യ, സംഗീത ഹരിഹരൻ എന്നീ അധ്യാപകരെയാണ് എസ്.എൻ ട്രസ്റ്റിന് കീഴിലെ മറ്റു എസ്.എൻ കോളജുകളിലേക്ക് മാനേജ്‌മെന്റ് മാറ്റിയത്. നടപടി വി.സി റദ്ദാക്കിയതിനെതിരെ എസ്.എൻ. ട്രസ്‌റ്റും വി.സിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും നൽകിയ ഹരജിയിലാണ് വി.സിയുടെ ഉത്തരവ് സിംഗിൾബെഞ്ച് ശരിവെച്ചത്. മൂന്ന് അധ്യാപകരെയും ചെമ്പഴന്തി കോളജിൽ തുടരാൻ അനുവദിക്കണമെന്നും നിർദേശിച്ചു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. അപ്പീൽ ഹരജി ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story