Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപടിഞ്ഞാറൻ മേഖലയിൽ...

പടിഞ്ഞാറൻ മേഖലയിൽ ദുരിതംവിതച്ച്​ മഴ

text_fields
bookmark_border
lead ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും തീവ്രമല്ല കോട്ടയം: കിഴക്കൻ വെള്ളവും മഴയും പടിഞ്ഞാറൻ മേഖലയിൽ ദുരിതംവിതക്കുന്നു. കിഴക്കൻ മേഖലയായ ഈരാറ്റുപേട്ട, പാലാ, എന്നിവിടങ്ങളിൽനിന്ന്​ ഒഴിഞ്ഞ വെള്ളമാണ്​ ജില്ലയിലെ താഴ്​ന്ന പ്രദേശമായ പടിഞ്ഞാറൻ മേഖലയിലേക്ക്​ ഒഴുകിയെത്തുന്നത്​. വീടുകളിൽ വെള്ളം കയറിയതിനെതുടർന്ന്​ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി. അയ്മനം, തിരുവാർപ്പ്, കുമരകം, ഇല്ലിക്കൽ, ചെങ്ങളം, ഇറഞ്ഞാൽ, സംക്രാന്തി, നീലിമംഗലം ഭാഗങ്ങളിലെല്ലാം ​വെള്ളംകയറി. ഇല്ലിക്കൽ താമരശ്ശേരി കോളനിയിലെ 60 വീടുകളും തിരുവാർപ്പ് മാധവശ്ശേരി കോളനിയിലെ മുപ്പതിലധികം വീടുകൾ വെള്ളത്തിലായി. കോട്ടയം കല്ലുപുരക്കൽ - 15ൽ കടവ് റോഡിൽ വെള്ളംകയറി. തിരുവാർപ്പ്, ഇല്ലിക്കൽ റോഡിൽ വെള്ളംകയറിയെങ്കിലും ബുധനാഴ്ച ബസുകൾ​ സർവിസ്​ നടത്തി. മീനച്ചിലാറ്റിൽ പാലാ ഭാഗത്ത്​ ജലനിരപ്പ്​ താഴ്ന്നു. തീക്കോയിയിലും ചേരിപ്പാടും ജലനിരപ്പ് താഴ്ന്നുതന്നെ തുടരുന്നു. മുന്നറിയിപ്പ് നിരപ്പിലും താഴെയാണ് ജലനിരപ്പ്. എന്നാൽ, പേരൂർ, നീലിമംഗലം, നാഗമ്പടം എന്നിവിടങ്ങളിൽ ജലനിരപ്പ്​ അപകടനിരപ്പിന്​ മുകളിലാണ്​. തിരുവാർപ്പിലും കരിമ്പിൻകാലാക്കടവിലും വെള്ളം ഉയരുന്നു​. മുണ്ടക്കയത്തും മണിമലയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടെങ്കിലും തീവ്രമല്ല. കോട്ടയം താലൂക്കിൽ തിരുവാർപ്പ്​, പെരുമ്പായിക്കാട്​, മുട്ടമ്പലം, അയർക്കുന്നം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ക്യാമ്പ്​ തുറന്നു. ജില്ലയിൽ ലഭിച്ച മഴയുടെ അളവ് കോട്ടയം - 12.6 മില്ലീമീറ്റർ കോഴ - 23.6 പാമ്പാടി - 15.8 ഈരാറ്റുപേട്ട - 27 തീക്കോയി- 47 മുണ്ടക്കയം - 34 കാഞ്ഞിരപ്പള്ളി -32.6 മൊത്തം - 192.6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story