Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുകപ്പുരക്ക്...

പുകപ്പുരക്ക് തീപിടിച്ചു

text_fields
bookmark_border
പുകപ്പുരക്ക് തീപിടിച്ചു
cancel
ചാമംപതാല്‍: വീടിനോട് ചേര്‍ന്ന . ചാമംപതാല്‍ മറ്റത്തില്‍ കരോട്ട് റഷീദിന്റെ പുകപ്പുരക്കാണ് ബുധനാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. റബര്‍ഷീറ്റ് ഉണങ്ങുന്നതിനായി ഇട്ടിരുന്ന വിറകിന്റെ തീയില്‍ നിന്നാണ് ഷീറ്റുകള്‍ക്ക് തീപിടിച്ചതെന്നാണ് സൂചന. പുകപ്പുര ഭാഗികമായി കത്തിനശിച്ചു. അയല്‍വാസിയായ അഞ്ചുപറയില്‍ ഫൈസലിന്റെ സമയോചിതമായ ഇടപെടലിലൂടെ തീപടരുന്നത് തടയുവാനായി. കുടിവെള്ള വിതരണം നടത്തുന്ന ഇദ്ദേഹത്തിന്റെ മോട്ടോര്‍ ഉപയോഗിച്ച് സമീപത്തെ കുളത്തില്‍നിന്നും, കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്ത് തീ നിയന്ത്രിച്ചു. സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകള്‍ ചേര്‍ന്ന് തീപൂര്‍ണമായി അണച്ചു. ഇരുനൂറോളം റബർഷീറ്റുകൾ കത്തിനശിച്ചു. KTL VZR 4 Sheet Fire ചിത്രവിവരണം ചാമംപതാല്‍ മറ്റത്തില്‍ കരോട്ട് റഷീദിന്‍റെ പുകപ്പുരക്ക് തീപിടിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story