Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightടി.വി പുരത്തെ...

ടി.വി പുരത്തെ റോഡുകൾക്ക് മോടികൂട്ടാൻ ഫലവൃക്ഷത്തൈകൾ

text_fields
bookmark_border
വൈക്കം: ടി.വി പുരം പഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവത്​കരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകളും ചെടികളും നടുന്നത്. തൈകൾ നടുന്നതും പരിപാലന ചുമതലയും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. സ്പിൽവേ മുതൽ മൂത്തേടത്തുകാവ് ജങ്​ഷൻ വരെയുള്ള ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഹൈമി ബോബി, പഞ്ചായത്ത് അംഗം എ.കെ. അഖിൽ, വൈക്കം ജോയന്റ് ബി.ഡി.ഒ ടി.വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു. KTL TV PURAM ടി.വി പുരം പഞ്ചായത്തിലെ റോഡുകളിൽ സൗന്ദര്യവത്​കരണത്തിന്‍റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നടുന്നതിന്‍റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story