Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബസുകളിലെ ബാറ്ററി മോഷണം...

ബസുകളിലെ ബാറ്ററി മോഷണം പതിവാകുന്നു

text_fields
bookmark_border
കോട്ടയം: സർവിസ് കഴിഞ്ഞ്​ പാർക്ക്​ ചെയ്യുന്ന സ്വകാര്യ ബസുകളുടെ ബാറ്ററികൾ മോഷണം പോകുന്നത്​ പതിവാകുന്നു. കഴിഞ്ഞ ദിവസം നാലു ബസുകളിൽനിന്നാണ്​ ബാറ്ററികൾ മോഷ്ടിച്ചത്​. ഇല്ലിക്കലിൽ പാർക്ക്​ ചെയ്തിരുന്ന രണ്ടു വിനായക ബസുകളുടെയും ത്രീസ്റ്റാർ ബസിന്റെയും പള്ളത്ത്​ പാർക്കുചെയ്ത ഗീഥ ബസിന്റെയും ബാറ്ററികളാണ്​ മോഷണം പോയത്​. ഒരു ബാറ്ററിക്ക് 20,000 രൂപയിലധികം വിലയാകും. കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ ബസ്​ ഉടമകൾക്ക് ഇരുട്ടടിയായിരിക്കുകയാണ് ബാറ്ററി മോഷണം. മുമ്പും നിരവധി ബസുകളുടെ ബാറ്ററി മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന്​ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി കെ.എസ്. സുരേഷ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story