Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർക്കറ്റ് ജങ്​ഷന്...

മാർക്കറ്റ് ജങ്​ഷന് സമീപം നടപ്പാതയിലെ സ്ലാബ് ഒടിഞ്ഞു

text_fields
bookmark_border
മാർക്കറ്റ് ജങ്​ഷന് സമീപം നടപ്പാതയിലെ സ്ലാബ് ഒടിഞ്ഞു
cancel
മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല മാർക്കറ്റ് ജങ്​ഷന് സമീപം സ്ലാബ് ഒടിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഭാരവാഹനങ്ങൾ കയറിയതാണ് സ്ലാബ് ഒടിയാൻ കാരണമെന്ന്​ കരുതുന്നു. നേരത്തേ വാഹനങ്ങൾ കയറി സ്ലാബ് പൊട്ടിയിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതിന് മുകളിൽ വീണ്ടും വാഹനം കയറിയതാണ് ഇപ്പോൾ സ്ലാബ് പൂർണമായും ഒടിയാൻ കാരണമായത്​. സ്ലാബ് ഒടിഞ്ഞ് ഓടക്കുള്ളിൽ വീണുകിടക്കുകയാണ്. സമീപത്തെ ഗവ. ആയുർവേദ ആശുപത്രിയിലേക്ക് പോകുന്ന പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള നിരവധിയാളുകൾ ഈ കുഴിക്ക് സമീപത്തുകൂടിയാണ് ദിനംപ്രതി കടന്നുപോകുന്നത്. സ്ലാബ് ഇല്ലാത്തതുമൂലം വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ടാറിങ്​ പൊളിയാനുള്ള സാധ്യതയും ഏറെയാണ്. രാത്രിയിൽ കാൽനടക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അപകടഭീഷണി ഒഴിവാക്കാൻ അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾക്ക് പകരം പുതിയവ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. KTL VZR 1 Road Slab ചിത്രവിവരണം പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല മാർക്കറ്റ് ജങ്​ഷനിൽ ഓടയുടെ സ്ലാബ് ഒടിഞ്ഞനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story