Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുശേഷിപ്പ് പ്രയാണം...

തിരുശേഷിപ്പ് പ്രയാണം ഇന്ന്

text_fields
bookmark_border
കുടമാളൂർ: കുടമാളൂർ സെന്‍റ്​ മേരീസ് മേജർ ആർക്കി എപ്പിസ്​കോപ്പൽ ദേവാലയത്തിൽ ഭാരതത്തിലെ പ്രഥമ വിശുദ്ധ രക്തസാക്ഷിയായ ദേവസഹായത്തിന്‍റെ തിരുശേഷിപ്പ് പ്രയാണം വ്യാഴാഴ്ച നടക്കും. വൈകീട്ട്​ 3.15ന് പുല്ലരിക്കുന്ന് സെന്‍റ്​ സെബാസ്റ്റ്യൻസ് ദേവാലയത്തിൽ എത്തിച്ചേരുന്ന തിരുശേഷിപ്പ്, 4.15നുള്ള ആഘോഷമായ ദിവ്യബലിക്കുശേഷം കുടമാളൂർ സെന്‍റ്​ മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രം ആർച് പ്രീസ്റ്റ് ഡോ. മാണി പുതിയിടത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ വാഹനത്തിൽ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുടമാളൂർ ഇടവകയുടെ വാർഡ് കേന്ദ്രങ്ങളിൽ വണക്കത്തിനായി എത്തിച്ചേരും. ആഗസ്റ്റ് ഏഴുവരെ പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. പ്രയാണത്തിന് ആർച് പ്രിസ്റ്റ് ഡോ. മാണി പുതിയിടം അസി. വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശ്ശേരി, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പലത്തൂർ, സോമിച്ചൻ കണ്ണമത്ര, റോയ് ജോർജ് കുന്നത്തുകുഴി, രാജു തുരുത്തേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരി, കൺവീനർ പി.ജി. ജോർജ് റോസവില്ല, ജോർജ് കുട്ടി തെങ്ങുംമൂട്ടിൽ, ജോയി ജോസഫ് കല്ലമ്പള്ളിൽ പി.ആർ.ഒ ജോർജ് ജോസഫ് പാണംപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story