Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:09 AM IST Updated On
date_range 4 Aug 2022 1:09 AM ISTചങ്ങനാശ്ശേരിയുടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsbookmark_border
ചങ്ങനാശ്ശേരി: കിഴക്കൻ വെള്ളത്തിന്‍റെ വരവോടെ ചങ്ങനാശ്ശേരിയിലെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. താലൂക്കിലെ പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്. പൂവം, എ.സി റോഡ്, നക്രാൽ പുതുവൽ, മനക്കച്ചിറ, കോമങ്കേരി ചിറ, പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ്, പെരുംപുഴക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ ആളുകളെ ചങ്ങനാശ്ശേരി തഹസിൽദാറുടെ നേതൃത്വത്തിൽ പെരുന്ന പടിഞ്ഞാറ് എൽ.പി സ്കൂളിലേക്ക് മാറ്റി. അടിയന്തര സാഹചര്യത്തിൽ മറ്റുസ്ഥലങ്ങളിലും ക്യാമ്പ് തുറക്കും. തോടുകളുടെ ആഴക്കുറവും പോളകൾ നിറഞ്ഞതുമാണ് പെട്ടെന്ന് വെള്ളമുയരാൻ കാരണം. ചങ്ങനാശ്ശേരി പടിഞ്ഞാറ് പാടശേഖരങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. ചങ്ങനാശ്ശേരി നഗരസഭയുടെയും പായിപ്പാട് പഞ്ചായത്തിന്‍റെയും പടിഞ്ഞാറൻ പ്രദേശങ്ങളാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ളായിക്കാട് ബൈപാസിന് ഇരുവശത്തുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. എ.സി കോളനി, പായിപ്പാട് പഞ്ചായത്ത് പരിധിയിലുള്ള നക്രാപുതുവൽ, മേലേപുതുവൽ, പൂവ്വം തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണെന്ന് താലൂക്ക് ഓഫിസ് അധികൃതർ അറിയിച്ചു. പെരുന്ന ഗവ. എൽ.പി സ്കൂളിലേക്ക് 10 കുടുംബങ്ങൾ എത്തിയിട്ടുണ്ട്. വ്യാഴാഴ്ചയോടെ കൂടുതൽ ക്യാമ്പുകൾ തുറക്കും. എ.സി റോഡ് നവീകരണം നടക്കുന്നതിനാൽ എ.സി റോഡ് കോളനി, പുഴവാത് പ്രദേശങ്ങളിലുള്ളവർ കൂടുതൽ ദുരിതത്തിലാണ്. KT L CHR 4 flood പൂവം ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story