Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളപ്പൊക്ക ഭീഷണി...

വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞ്​ പാലാ

text_fields
bookmark_border
പാലാ: നഗരം. മഴയുടെ ശക്തി കുറഞ്ഞതോടെ മീനച്ചിലാറ്റിലെയും പോഷകനദികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് ജനങ്ങളുടെ ആശങ്ക അകലുന്നത്. വെള്ളപ്പൊക്കം കഴിഞ്ഞ് 10 അടിയലേറെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാല്‍, നഗരത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയാണ്. ആര്‍ത്തലച്ചെത്തിയ മഴവെള്ളവും കുത്തൊഴുക്കും പാലായെ മാലിന്യക്കൂമ്പാരമാക്കി മാറ്റിയിരിക്കുകയാണ്. വെള്ളം താഴ്ന്നതോടെ റോഡുകളിലും പുരയിടങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പ്ലാസ്റ്റിക്, ചളി, കുറ്റിച്ചെടി, മാലിന്യം തുടങ്ങിയവ കുന്നുകൂടിയിരിക്കുകയാണ്​. തുണികളും ഭക്ഷ്യമാലിന്യങ്ങളും മത്സ്യ-മാംസ വിൽപനശാലകളിലെ മാലിന്യവുമെല്ലാം വെള്ളപ്പൊക്കത്തില്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. നഗരസഭ അധികൃതരും ചില നാട്ടുകാരും ചേര്‍ന്നാണ് ഇവിടങ്ങളിലെ മാലിന്യം നീക്കംചെയ്തത്. കട്ടക്കയം റോഡ്, ടി.ബി റോഡ്, കൊട്ടാരമറ്റം, കടപ്പാട്ടൂര്‍, വെള്ളാപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യക്കെട്ടുകളുണ്ട്​. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച്​ റോഡിലെ ടാറിങ്​ ഇളകിപ്പോയി. റോഡിന്‍റെ പലഭാഗത്തും നടുഭാഗത്ത്​ മാത്രമാണ് ഇപ്പോൾ ടാറിങ്​ കാണപ്പെടുന്നത്. ഇതുമൂലം ഈഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാവുന്നുണ്ടെന്ന്​ നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ജലനിരപ്പ് താഴ്ന്നതോടെ വെള്ളംകയറിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മുൻവർഷങ്ങളിലെ അനുഭവത്തിൽ വെള്ളപ്പൊക്കത്തിന്‍റെ ആശങ്ക ഉയർന്നപ്പോൾ വ്യാപാരികൾ സ്ഥാപനങ്ങളിൽനിന്ന്​ സാധനങ്ങൾ നീക്കംചെയ്തിരുന്നു. ഇവയെല്ലാം തിരികെ കടകളിലേക്ക്​ എത്തിച്ചു. പാലാ മാർക്കറ്റ്, ളാലം ക്ഷേത്രം, വെള്ളിയേപ്പള്ളി, കടപ്പാട്ടൂർ, കൊട്ടാരമറ്റം, മുത്തോലി തുടങ്ങിയ പ്രദേശങ്ങളിൽ 75 ഓളം വീടുകളിൽ വെള്ളംകയറിയിരുന്നു. ഇവിടങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story