Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTമലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
text_fieldsbookmark_border
മുണ്ടക്കയം: മഴക്കൊപ്പം മലയോര മേഖലയിൽ കാടിറങ്ങി കാട്ടാനയും എത്തി. കഴിഞ്ഞ ദിവസങ്ങളിലായി മാങ്ങാപേട്ട, കൊമ്പുകുത്തി പ്രദേശങ്ങളിലാണ് കാട്ടാനയുടെ കൃഷി നശിപ്പിച്ചത്. വനാതിർത്തി പ്രദേശങ്ങളിൽ സോളർവേലികൾ നശിച്ചതാണ് കാരണം. പുഞ്ചവയൽ, കോരുത്തോട് റൂട്ടിൽ മാങ്ങാപേട്ടയിൽ പത്തോളം കർഷകരുടെ വാഴ, കപ്പ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചു. ശക്തമായ മഴയുള്ള രാത്രിയിൽ വീടിന്റെ സമീപത്തുവരെ ആന എത്തിയതായി നാട്ടുകാർ പറയുന്നു. പഴയ കൊമ്പുകുത്തി ഗോപാലപിള്ളയുടെ പുരയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഈ പ്രദേശത്ത് കുറച്ചുനാളുകളായി ആനകളുടെ ശല്യം കുറവായിരുന്നു. എന്നാൽ, വീണ്ടും സമീപ വനത്തിൽനിന്ന് ആനകൾ കാടിറങ്ങിത്തുടങ്ങിയതോടെ നാട്ടുകാരുടെ ഭീതിയും വർധിച്ചു. ശബരിമല വനവുമായി അതിർത്തിപങ്കിടുന്ന പ്രദേശത്ത് സോളർവേലി ഉണ്ടെങ്കിലും പലസ്ഥലങ്ങളിലും നശിച്ചനിലയിലാണ്. ഇതുവഴിയാണ് ആനകൾ ജനവാസമേഖലകളിൽ എത്തുന്നത്. കൊമ്പുകുത്തിയിൽ കാട്ടാന കൂട്ടമായാണ് നാട്ടിൽ ഇറങ്ങുന്നത്. മടുക്ക കൊമ്പുകുത്തി റോഡിൽ ആനകൾ പതിവായി ഇറങ്ങാറുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജനവാസ മേഖലയുടെ സമീപവും ആനകളെത്തി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. ആനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ സോളാർ വേലികളുടെ പ്രവർത്തനം ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. KTL WBL Kaattaana പഴയ കൊമ്പുകുത്തി ഗോപാലപിള്ളയുടെ പുരയിടത്തിൽ കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
