Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:04 AM IST Updated On
date_range 4 Aug 2022 1:04 AM ISTമരം വീണ് വീട് തകർന്നു
text_fieldsbookmark_border
വെച്ചൂർ: പുളിമരം കടപുഴകി വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദംകേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷംവീട് കോളനിയിലെ ശാരദയുടെ വീടാണ് പുളിമരം വീണ് തകർന്നത്. ഷീറ്റ് മേഞ്ഞ വീട് ഭാഗികമായി നശിച്ചതോടെ തനിച്ചുതാമസിക്കുന്ന വീട്ടമ്മ ദുരിതത്തിലായി. ഭർത്താവ് കുമാരൻ രണ്ടുവർഷം മുമ്പ് മരിച്ചു. രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചതോടെ ശാരദ തനിച്ചാണ് താമസം. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഇവർക്ക് സ്വന്തംനിലക്ക് വീട് നന്നാക്കാനാവില്ല. വാർഡ് അംഗം ഗീത സോമൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പടം: KTL House വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡ് ചിരട്ടപറമ്പ് കോളനിയിലെ ശാരദയുടെ വീടിനു മുകളിലേക്ക് പുളിമരം കടപുഴകിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story