Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിറപുത്തരി പൂജ; ശബരിമല...

നിറപുത്തരി പൂജ; ശബരിമല നട തുറന്നു

text_fields
bookmark_border
നിറപുത്തരി പൂജ; ശബരിമല നട തുറന്നു
cancel
ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ, നടൻ ജയറാം എന്നിവർ ഈ സമയം ദർശനത്തിന്​ എത്തിയിരുന്നു. പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രിഹരിവരാസനം പാടി നടയടച്ചു. വ്യാഴാഴ്ച​ രാവിലെ 5.40നും ആറിനും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. PTG 10 NIRAPUTHARI നിറപുത്തരി പൂജക്ക്​ നെൽക്കതിരുകളുമായി എത്തുന്ന ഭക്തർ PTG 11 SABARI SREEKOVIL ചോർച്ചയുടെ പശ്ചാത്തലത്തിൽ ശ്രീകോവിലിന്​ മുകളിൽ ടാർപോളിൻ വിരിച്ച​പ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story