Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.ജെ.പിക്ക്...

ബി.ജെ.പിക്ക് മാനക്കേടായി പന്തളം നഗരസഭ; കൗൺസിലർക്ക്​ ചെയർപേഴ്സന്‍റെ അസഭ്യവർഷം

text_fields
bookmark_border
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പത്തനംതിട്ട: ബി.ജെ.പിക്ക് മാനക്കേടും ബാധ്യതയുമായി പന്തളം നഗരസഭാ ഭരണം. പിടി​പ്പുകേടുകൊണ്ട്​ തുടരത്തുടരെ വിവാദത്തിൽപെട്ട ഭരണത്തിൽ ഏറ്റവും ഒടുവിൽ നഗരസഭ ചെയർപേഴ്സനും സ്വന്തം പാർട്ടിയിലെ കൗൺസിലറും തമ്മിൽ നടന്ന അസഭ്യവർഷം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതാണ്​ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷും ബി.ജെ.പി ജില്ല സെക്രട്ടറി കൂടിയായ കൗൺസിലർ കെ.ബി. പ്രഭയും തമ്മിലുണ്ടായ ​സംഭാഷണമാണ്​ സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചത്​. ചെവിക്കല്ല് അടിച്ചുപൊട്ടിക്കുമെന്ന്​ കൗൺസിലറെ ഭീഷണിപ്പെടുത്തുന്ന ചെയർപേഴ്​സൻ, അസഭ്യ വർഷത്തിനിടെ കൗൺസിലറുടെ പിതാവിനെയും അധിക്ഷേപിക്കുന്നുണ്ട്​. എന്നാൽ, ഇതിനനുസരണമായി തിരിച്ച്​ കാര്യമായ ഒരു പ്രതികരണം കൗൺസിലറുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല. ചെയർപേഴ്​സനെ വെട്ടിലാക്കാൻ കരുതിക്കൂട്ടി ഇങ്ങനെയൊരു സാഹചര്യം സൃഷ്​ടിച്ച്​ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ്​ കരുതുന്നത്​. പാർട്ടിക്കാരൻ തന്നെയായ മറ്റൊരു കൗൺസിലറാണ്​ രംഗം ചിത്രീകരിച്ച്​ ആദ്യം കൗൺസിലർമാരുടെ വാട്​സ്​ആപ്​​ ഗ്രൂപ്പിലും പിന്നീട്​ സമൂഹ മാധ്യമങ്ങളിലും പോസ്റ്റ്​ ചെയ്തത്​. പദ്ധതി രേഖ സമർപ്പണവുമായി ജോലികൾ നടക്കുന്നതിനാൽ ചെയർപേഴ്​സൻ കഴിഞ്ഞ ഞായറാഴ്ച ഓഫിസിൽ എത്തിയിരുന്നു. വൈകീട്ട്​ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവും എത്തി. ഈ സമയത്തെ ദൃശ്യങ്ങൾ പകർത്തി അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചതാണ്​ ചെയർപേഴ്​സനെ ​പ്രകോപിപ്പിച്ചതത്രേ. ഇതുകൂടാതെ, മറ്റ്​ ചില വനിത കൗൺസിലർമാരുടെ ശരീരഭാഗങ്ങളുടെ ​ഫോട്ടോ എടുത്തും ഇദ്ദേഹം മുമ്പും ഇതേ രീതിയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്​. അധ്യക്ഷസ്ഥാനം ജനറൽ ആയ പന്തളത്ത്​ ആദ്യം ചെയർമാൻ സ്ഥാനത്തേക്ക്​ പ്രഭയെ പരിഗണിച്ചിരുന്നു. പിന്നീടാണ്​ പട്ടികജാതിക്കാരിയായ സുശീലയെ തീരുമാനിച്ചത്​. അന്ന്​ മുതൽതന്നെ ഭരണകാര്യങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം നടത്തുന്നതായാണ്​ ​സുശീലയുടെ ആരോപണം. പാർട്ടിയിൽ ഇതു സംബന്ധിച്ച്​ പലവട്ടം പരാതി നൽകുകയും ഒത്തുതീർപ്പ്​ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന്​ ബുധനാഴ്​ച ചേർന്ന കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി അജണ്ടയി​ലേക്ക്​ കടക്കാൻ പോലുമാകാതെ പിരിഞ്ഞു. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും ഇവിടെ വിവാദങ്ങൾ ഒഴിയാതെ ഫലത്തിൽ ഭരണമില്ലാത്ത അവസ്ഥയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story