Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:47 AM IST Updated On
date_range 4 Aug 2022 12:47 AM ISTവൈഗ ഇന്ന് തുറക്കും; തീരത്ത് ജാഗ്രത നിർദേശം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച തുറക്കും. രാവിലെ എട്ടിന് അണക്കെട്ടിൽനിന്ന് ജലം തുറന്ന് വിടുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അണക്കെട്ടിൽ നിലവിൽ 70 അടി ജലമാണുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 2735 ഘനയടി ജലം ഒഴുകി എത്തുന്നുണ്ട്. ഇപ്പോൾ 69 ഘനയടി മാത്രമാണ് പുറത്തേക്ക് ഒഴുകുന്നത്. മുല്ലപ്പെരിയാർ ജലത്തിനു പുറമെ തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയും വൈഗ നിറയാനിടയാക്കി. ജില്ലയിലെ പെരിയകുളത്ത് 45ഉം പാളയത്ത് 8.3ഉം വീരപാണ്ടിയിൽ ആറും മില്ലിമീറ്റർ മഴയാണ് കഴിഞ്ഞദിവസം പെയ്തത്. മുല്ലപ്പെരിയാർ ജലനിരപ്പ് 134.80 അടിയായി ഉയർന്നതോടെ തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘനയടി ജലമാണ് ഇപ്പോൾ ഒഴുക്കുന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 2406 ഘനയടി ജലം ഒഴുകിയെത്തുന്നുണ്ട്. വൈഗ തുറന്നുവിടുന്നതോടെ മധുര, ദിണ്ഡിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലേക്കുകൂടി മുല്ലപ്പെരിയാർ ജലം ഒഴുകിയെത്തും. ............ cap: ജലനിരപ്പ് ഉയർന്ന വൈഗ അണക്കെട്ട് .....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
